
വൻതോതിൽ പടക്കം പൊട്ടിക്കൽ, കോടതി ഉത്തരവ് ലംഘിച്ചു; ഡൽഹിയിലെ വായു വീണ്ടും അപകടാവസ്ഥയിൽ
ഡൽഹിയിലെ വായു മലിനീകരണത്തോത് വീണ്ടും ഉയർന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൻതോതിൽ പടക്കം പൊട്ടിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. സുപ്രീം കോടതി ഉത്തരവിനെപ്പോലും വകവയ്ക്കാതെയാണ് ആളുകൾ ആഘോഷങ്ങളിൽ ഏർപ്പെട്ടത്. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ മലിനീകരണത്തോത് കുറഞ്ഞിരുന്നുവെങ്കിലും ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാവിലെ ഡൽഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിൽ പുകമഞ്ഞ് നിറഞ്ഞു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി മിക്കയിടത്തും എയർ ക്വാളിറ്റി ഇൻഡക്സ് 500ന് മുകളിലായി. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 910, ലജ്പത് നഗർ – 959, കരോൾ ബാഗ്…