
ചിത്രീകരണത്തിനായി മുറിച്ചത് 100ലേറെ മരങ്ങൾ; ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷിന്റെ ‘ടോക്സിക്’ വിവാദത്തിൽ
കന്നട നടൻ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ സിനിമ വിവാദത്തിൽ. സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചുനീക്കിയെന്നാണ് ആരോപണം. ബംഗളൂരുവിലെ പീന്യയിലുള്ള എച്ച്എംടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായി കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സുരക്ഷിതവനഭൂമിയിൽ നിന്നാണ് 100ലേറെ മരങ്ങൾ വെട്ടിയത്. സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്റെ തെളിവായി സാറ്റ്‌ലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്തുവിട്ടു. മന്ത്രി ഈശ്വർ ഖണ്ഡ്രെ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. നിർമാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും…