‘ബേസിൽ അപമാനിതനായപ്പോൾ എല്ലാവർക്കും തമാശ’; താൻ അതിനോട് യോജിക്കുന്നില്ല: ടൊവിനോ

നടനും സംവിധായകനുമായ ബേസിൽ ജോസഫും നടൻ ടൊവിനോ തോമസും ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും തമ്മിലുള്ള തമാശകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ വെെറലാണ്. അടുത്തിടെ ബേസിലിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ കാലിക്കറ്റ് എഫ്.സി – ഫോഴ്‌സ കൊച്ചി കലാശപ്പോരിന് ശേഷം സമ്മാനദാന ചടങ്ങിനിടെ ഫോഴ്‌സ കൊച്ചി ടീമിന്റെ ഉടമകളില്‍ ഒരാളായ പൃഥ്വിരാജ് തന്റെ ടീമിലെ ഒരു കളിക്കാരൻ ഷേക്ക് ഹാന്‍ഡ് നല്‍കുന്നുണ്ട്. ഈ സമയത്ത്…

Read More

സിനിമയെക്കുറിച്ച് വലിയ രീതിയിൽ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത് പൃഥ്വിരാജ്: ടൊവിനോ

സിനിമയെക്കുറിച്ച് വലിയ രീതിയിൽ സ്വപ്നം കാണാൻ തങ്ങളെ പ്രേരിപ്പിച്ചത് പൃഥ്വിരാജ് ആണെന്ന് നടൻ ടൊവിനോ. പൃഥ്വിരാജിൽ നിന്നാണ് തങ്ങൾക്ക് അത്തരമൊരു മോട്ടിവേഷൻ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടൻ. ‘അജയന്റെ രണ്ടാം മോഷണം’ തിയേറ്ററിൽ ഇറങ്ങുന്നതിന് മുൻപ് പൃഥ്വിരാജിനെ കാണിക്കണമെന്നുണ്ടായിരുന്നുവെന്നും ടൊവിനോ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് പൃഥ്വിരാജിന് മെസേജ് അയച്ചിരുന്നുവെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ടൊവിനോ ട്രിപ്പിൾ റോളിലെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ ആദ്യദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. നവാഗതനായ ജിതിൻ…

Read More

സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു; പ്രതിഫലമായി ഒരു രൂപപോലും ലഭിച്ചിട്ടില്ല: ‘വഴക്ക്’ വിവാദത്തില്‍ മറുപടിയുമായി ടൊവിനോ

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘വഴക്ക്’. ഈ സിനിമ റിലീസ് ചെയ്യാതിരിക്കാൻ നടൻ ടൊവിനോ തോമസ് ശ്രമിക്കുന്നുവെന്നു സനല്‍കുമാര്‍ ശശിധരൻ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി നടനും സിനിമയുടെ നിർമാതാവുമായ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ടൊവിനോ വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിച്ചത്. സനല്‍കുമാറുമായി തനിക്ക് നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും പണ്ടത്തെ സനല്‍കുമാറിനെ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും എന്നാല്‍ ഇപ്പോഴത്തെ സനല്‍കുമാറിനെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ തോമസ് പറഞ്ഞു….

Read More

ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു; വിഎസ് സുനിൽ കുമാർ

ടൊവിനോ തോമസുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാർ. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചുവെന്നാണ് വിഎസ് സുനിൽ കുമാർ പറഞ്ഞത്. ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ പൂങ്കുന്നത് ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് എടുത്തതാണ്, ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോൾ തന്നെ ഫോട്ടോ പിൻവലിച്ചു- വിഎസ് സുനിൽ കുമാർ പറഞ്ഞു. സുനിൽ കുമാർ ടൊവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ…

Read More

നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം; ടൊവിനോയുടെ അച്ഛൻ ഇല്ലിക്കല്‍ തോമസ്

മലയാളത്തിന്റെ പ്രിയനടൻ ടോവിനോ തോമസിന്റെ പുതിയ സിനിമ ‘അന്വേഷിപ്പിൻ കണ്ടെത്തും’ തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് നേടുന്നത്. ചിത്രത്തിൽ ടോവിനോ തോമസിന്റെ യഥാർത്ഥ അച്ഛൻ ഇല്ലിക്കല്‍ തോമസ് തന്നെയാണ് അച്ഛനായി വേഷമിട്ടത്. സിനിമയിലും ടൊവിനോയുടെ അച്ഛനാകാൻ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഇല്ലിക്കല്‍ തോമസ് പ്രതികരിച്ചു. ‘സിനിമ നന്നായിട്ടുണ്ട്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാൻ വലിയ താല്‍പര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ…

Read More

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി; ടൊവിനോയുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

സിനിമാ താരം ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീര്‍ത്തിപെടുത്തിയെന്ന് കാട്ടി ടോവിനോ തോമസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതിക്കൊപ്പം ഇതിന് ആസ്പദമായ ഇൻസ്റ്റഗ്രാം ലിങ്കും കൊടുത്തിട്ടുണ്ട്. കമ്മീഷണര്‍ക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് രാത്രിയോടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.  അതേസമയം 2018 എന്ന വിജയ ചിത്രത്തിന്…

Read More