
ചോദ്യ പേപ്പര്‍ ചോര്‍ച്ച: നിലപാട് കടുപ്പിക്കുന്നു; സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം
ക്രിസ്മസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തോടെ വിദ്യാഭ്യാസ വകുപ്പ് നിലപാട് കടുപ്പിക്കുന്നു. സ്വകാര്യ ട്യൂഷനെടുക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പൂട്ടു വീഴാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ശമ്പളം പറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എ.ഇ.ഒ., ഡി.ഇ.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ വ്യക്തമാക്കിയതോടെയാണ് സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്ക് കടിഞ്ഞാണിടാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്. സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്മസ്…