
‘നഗരവാസികൾക്ക് താമസിക്കാൻ ഇടമില്ല’, വിനോദ സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി ബാർസിലോണ
സഞ്ചാരികൾക്ക് അപാർട്ട്മെന്റുകൾ വാടകയ്ക്ക് നൽകുന്നതിന് വിലക്കുമായി സ്പെയിനിലെ പ്രാധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാർസിലോണ. നഗരവാസികൾക്ക് താമസിക്കാൻ ഇടം ലഭിക്കാതെ വരുന്നതിന് പിന്നാലെയാണ് വിനോദ സഞ്ചാരികൾക്ക് വാടകയ്ക്ക് നൽകുന്നത് വിലക്കാൻ ഒരുങ്ങുന്നതായി ബാർസിലോണ നഗരത്തിന്റെ മേയർ വിശദമാക്കുന്നത്. നഗരവാസികൾക്ക് താമസ സൌകര്യം ലഭിക്കാൻ വൻ തുക ചെലവിടേണ്ട സാഹചര്യമാണ് നിലവിൽ ഇവിടെയുള്ളത്. 10101 അപാർട്ട്മെന്റുകളുടെ ലൈസൻസ് 2028 നവംബറോടെ റദ്ദാക്കുമെന്നാണ് മേയർ വെള്ളിയാഴ്ച വിശദമാക്കിയത്. കുറഞ്ഞ ചെലവിൽ വഗരവാസികൾക്ക് താമസ സൌകര്യമൊരുക്കാനുള്ള നടപടികളുടെ ഭാഗമായാണ് കർശന നടപടിയെന്നാണ്…