
ചെങ്കടലിൽ ടൂറിസ്റ്റ് മറീനകളുടെ നടത്തിപ്പുകാർക്ക് ലൈസൻസ് നൽകിത്തുടങ്ങി
തീരദേശ ടൂറിസം വികസിപ്പിക്കുന്നതിനായി ചെങ്കടലിൽ ടൂറിസ്റ്റ് മറീനകളുടെ നടത്തിപ്പുകാർക്ക് ലൈസൻസ് നൽകി ത്തുടങ്ങി. സൗദിയിലെ ചെങ്കടലിൽ തീരദേശ വിനോദസഞ്ചാരം നിയന്ത്രിക്കുന്നതിനും പ്രാപ്തമാക്കുന്നതിനും ഉത്തരവാദിത്തമുള്ള സൗദി ചെങ്കടൽ അതോറിറ്റിയാണ് മൂന്ന് മറീനകളുടെ നടത്തിപ്പിനുള്ള ലൈസൻസുകൾ നൽകിയത്. ആദ്യമായാണ് ചെങ്കടലിൽ ടൂറിസ്റ്റ് മറീന നടത്തിപ്പുകാർക്ക് ലൈസൻസ് നൽകുന്നത്. ജിദ്ദ, ജിസാൻ നഗരങ്ങളിലെ അൽ അഹ്ലാം ടൂറിസ്റ്റ് മറീന, ജിദ്ദ നഗരത്തിലെ ചെങ്കടൽ മറീന എന്നിവ ലൈസൻസ് നൽകപ്പെട്ട മറീനകളുടെ നടത്തിപ്പുകാരിലുൾപ്പെടും. കടൽ സഞ്ചാരവും മറൈൻ ടൂറിസം പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിന് ആവശ്യമായ…