
വിനോദയാത്രയ്ക്ക് സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് നിരാശ; മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്തു
ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെടാനൊരുങ്ങിയ 4 ടൂറിസ്റ്റ് ബസുകളെ കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വകുപ്പിന്റെ നടപടി. ഇന്ന് പുലർച്ചയോടുകൂടിയായിരുന്നു സംഭവം. വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുന്നൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ്…