കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

‍‍കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

Read More

ദുബൈ നഗരം കാണാൻ ആർ.ടി.എയുടെ അടിപൊളി ബസ്

ദുബൈ നഗരത്തിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഏറെ ഉപകാരപ്പെടുന്ന ബസ് സർവിസുമായി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ദുബൈയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസ് സെപ്റ്റംബറിലാണ് റോഡിലിറങ്ങുക. നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കുമെന്നതാണ് സർവിസിൻറെ പ്രത്യേകത. ദുബൈ മാളിൽനിന്ന് ആരംഭിച്ച്, എട്ട് പ്രധാന വിനോദകേന്ദ്രങ്ങളിലും ലാൻഡ്മാർക്കുകളിലുമാണ് ബസ് സഞ്ചരിക്കുക. ‘ഓൺ ആൻഡ് ഓഫ്’ രീതിയിൽ പ്രവർത്തിക്കുന്ന സർവിസിൽ ഇഷ്ടമുള്ള സ്ഥലത്തിറങ്ങി കാഴ്ചകൾ ആസ്വദിക്കാനും അടുത്ത ബസിൽ കയറി അടുത്ത സ്ഥലത്തേക്ക്…

Read More

ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം ; 17 പേർക്ക് പരിക്ക് , ആരുടേയും നില ഗുരുതരമല്ല

ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. രാവിലെയാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോകും വഴി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ്സും തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്. 

Read More

‘കാറിനെയും ബസിനെയും ഒരുമിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമം; നടത്തിയത് സർവത്ര നിയമലംഘനമെന്ന് റിപ്പോർട്ട്

വടക്കഞ്ചേരി ബസ് അപകടത്തിനു വഴിവച്ച ലൂമിനസ് ബസ് നടത്തിയത് സർവത്ര നിയമലംഘനമെന്നു മോട്ടർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഡ്രൈവർക്കു പുറമെ ഉടമയ്‌ക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകി. അമിതവേഗമാണ് ഒൻപതു പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്നും സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുമുൻപ് ബസ് 97.7 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നു വ്യക്തമായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ബുധനാഴ്ച രാത്രി 11.30ന് ബസിന്റെ ജിപിഎസിൽ രേഖപ്പെടുത്തിയ വേഗമാണിത്. മുന്നിലുണ്ടായിരുന്ന കാറിനെയും കെഎസ്ആർടിസി ബസിനെയും ഒരുമിച്ച് ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമമാണു ദുരന്തത്തിൽ കലാശിച്ചത്….

Read More

വടക്കഞ്ചേരി അപകടം: ബസ് ഡ്രൈവർ പിടിയിൽ

വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ബസിൻറെ ഡ്രൈവർ പിടിയിൽ. കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് നിന്നാണ് ഡ്രൈവർ ജോമോൻ പിടിയിലായത്. തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോമോനെ ചവറ പൊലീസ് പിന്തുടർന്ന് പിടികൂടിയത്. വടക്കഞ്ചേരി പൊലീസിന് കൈമാറിയ ജോമോനെ കൂടുതൽ ചോദ്യം ചെയ്യും. അഭിഭാഷകനെ കാണാൻ പോകുന്നതിനിടെയാണ് ജോമോൻ പിടിയിലായത്. ജോമോനെ രക്ഷപെടാൻ സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവർ. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 നു ആയിരുന്നു അപകടം. ബസ് അപകടത്തിൽ അഞ്ച്…

Read More