നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഡ്രൈവർ കസ്റ്റഡിയിൽ
നെടുമങ്ങാട്ട് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസാണ് പൊലീസ് പിടിയിലായത്. അപകടത്തില്‍ വയോധിക മരിക്കുകയും കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അമിത വേഗതയില്‍ വളവില്‍ പെട്ടെന്ന് വെട്ടിത്തിരിക്കാന്‍ നോക്കിയതാണ് അപകടകാരണമെന്നാണു ഡ്രൈവര്‍ പൊലീസിനു നല്‍കിയ മൊഴി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. കാട്ടാക്കട പെരുങ്കട വിളയില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. റോഡിലെ വളവില്‍ നിയന്ത്രണം വിട്ട്…