
വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍; ജിസിസിയില്‍ നിന്ന് ഈ വര്‍ഷം നാല് ലക്ഷത്തോളം സന്ദര്‍ശകര്‍
വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഈ വര്‍ഷം ജനുവരിയില്‍ നാല് ലക്ഷത്തോളം സന്ദര്‍ശകര്‍ ഖത്തറിലെത്തി. ആകെ സന്ദര്‍ശകരുടെ 53 ശതമാനം വരുമിത്. 2030 ഓടെ പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. 2023 ജനുവരിയില്‍ ഒന്നരലക്ഷത്തില്‍ താഴെ മാത്രമായിരുന്നു സന്ദര്‍ശകരുടെ എണ്ണം. പ്ലാനിങ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിപുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം സന്ദര്‍ശകരില്‍ 7 ശതമാനം മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2022 ഫിഫ…