
ടൂറിസം വിശേഷങ്ങളുമായി ഖത്തർ ടി.വി വരുന്നു
ഖത്തറിന്റെ വിനോദസഞ്ചാര ലോകത്ത് പുത്തൻ ഊർജമായി പ്രത്യേക ചാനലുമായി വിസിറ്റ് ഖത്തർ. ദേശീയ ഉപഗ്രഹ കമ്പനിയായ സുഹൈൽ സാറ്റുമായി ചേർന്നാണ് ടൂറിസം പ്രമോഷനുവേണ്ടി മാത്രമായി ‘വിസിറ്റ് ഖത്തർ ടി.വി’ ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജി. അബ്ദുൽ അസീസ് അലി അൽ മവ്ലവിയും സുഹൈൽ സാറ്റ് സി.ഇ.ഒ അലി ബിൻ അഹ്മദ് അൽ കുവാരിയും കരാറിൽ ഒപ്പുവെച്ചു. സുഹൈൽ രണ്ട് ഉപഗ്രഹം വഴിയാണ് സംപ്രേഷണം. മധ്യ പൂർവേഷ്യയും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന ‘മെന’ മേഖലയിൽ ലഭ്യമാകുന്ന…