
ഒമാനിൽ ടൂറിസം സീസൺ അവസാന ഘട്ടത്തിലേക്ക് ; ക്രൂസ് വരവ് നിലച്ചു
ടൂറിസം സീസൺ അവസാന ലാപ്പിലേക്ക്. ചൂടിന് കാഠിന്യം വര്‍ധിച്ചതോടെ കപ്പലുകളുടെ വരവ് നിലച്ചു. ഇതോടെ ഇത്തവണത്തെ ടൂറിസം സീസൺ വിരാമമാവുകയാണ്. നവംബറില്‍ തുടങ്ങി മേയ് മാസത്തില്‍ അവസാനിക്കുന്ന തരത്തിലാണ് ടൂറിസം സീസണിന്റെ കാലഗണന. ഒമാനിലെ മെച്ചപ്പെട്ട കാലാവസ്ഥ രൂപപ്പെടുന്ന നവംബർ മാസം മുതലാണ് ടൂറിസം സീസന് ആരംഭിക്കാറുള്ളത്. സന്ദശകരുമായി കപ്പലുകള്‍ ധാരാളമായി എത്തിച്ചേരാറുള്ളതും നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ്. ചൂടിന് കാഠിന്യം വര്‍ധിക്കുന്നതോടെ കപ്പലുകള്‍ വരുന്നത് നിലയ്ക്കും. അതോടെ സീസണ് വിരാമമാവുകയാണ് ചെയ്യുക. സഞ്ചാരികളുമായി കപ്പലില്‍…