വിനോദ സഞ്ചാര വികസനം ; കുവൈത്ത് നിയമപരിഷ്കാരത്തിലേക്ക്

വി​നോ​ദ​സ​ഞ്ചാ​ര​വും നി​ക്ഷേ​പ​വും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് കു​വൈ​ത്ത് നി​യ​മ പ​രി​ഷ്കാ​ര​ത്തി​നൊ​രു​ങ്ങു​ന്നു. പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ചും ഊ​ന്ന​ലു​ക​ൾ സം​ബ​ന്ധി​ച്ചും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളോ​ടും സ​ർ​ക്കാ​ർ വ​കു​പ്പു​​ക​ളോ​ടും നി​ർ​ദേ​ശം ക്ഷ​ണി​ച്ചു. പ​ത്തു​ദി​വ​സ​ത്തി​ന​കം നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 38 ആ​ർ​ട്ടി​ക്കി​ളു​ള്ള ക​ര​ടു​നി​യ​മം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​ക​ളി​ൽ സ്വ​കാ​ര്യ മേ​ഖ​ല​ക്ക് പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​ര​ടു​നി​യ​മ​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു. മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കു​ന്ന, ടൂ​റി​സം പ​ദ്ധ​തി​ക​ളും നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ആ​ധു​നി​ക ടൂ​റി​സം വി​ക​സ​ന മാ​തൃ​ക രൂ​പ​പ്പെ​ടു​ത്താ​നാ​ണ് രാ​ജ്യം ശ്ര​മി​ക്കു​ന്ന​ത്….

Read More

ടൂറിസം വികസനം; പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റിയാസ്

തീരദേശ മേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് വ്യക്തമാക്കി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒഴിഞ്ഞുകിടക്കുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിച്ച് ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ഇതിന്റെ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞെന്നും അദ്ദഹം പറഞ്ഞു. മേല്‍പ്പാലങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങള്‍, ഭക്ഷണത്തെരുവ്, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്ക്കായി വിനിയോഗിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ടൂറിസം സാധ്യതകളെ എല്ലാ നിലയിലും പ്രയോജനപ്പെടുത്തുമെന്നു പറഞ്ഞ മന്ത്രി ചരിത്രസാംസ്‌കാരിക പ്രാധാന്യമര്‍ഹിക്കുന്ന കേരളത്തിൽ ടൂറിസം സാധ്യതകള്‍ പരമാവധി…

Read More