പഠന യാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണം; പണമില്ല എന്ന കാരണത്താൽ ഒഴിവാക്കരുത്: മന്ത്രി ശിവൻകുട്ടി

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയിൽ നിന്ന് ഒഴിവാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളിലെ പഠന യാത്രകൾ, വ്യക്തിഗത ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ അടിയന്തരമായി നടപ്പിൽ വരുത്തുന്നതിന് സ്വീകരിച്ച നടപടികളിന്മേൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. പഠന യാത്രകൾ വിനോദ യാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന…

Read More

രാഷ്ട്രപതിയോടൊപ്പം ആറു ദിവസത്തെ വിദേശപര്യടനത്തിന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

മൂന്ന് രാജ്യങ്ങളില്‍ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് പുറപ്പെടുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അനുഗമിക്കും. ഫിജി, ന്യൂസിലാൻഡ്, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങണ് ഇന്ന് മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളില്‍ രാഷ്ട്രപതി സന്ദർശിക്കുന്നത്.  ഫിജി പ്രസിഡന്റ് റാതു വില്ല്യം മൈവലിലികറ്റോണിവേരെയുടെ ക്ഷണ പ്രകാരമാണ് രാഷ്ട്രപതി ഇന്ന് ഫിലിയില്‍ എത്തുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രത്തലവൻ ഫിജി സന്ദർശിക്കുന്നത്. തുടർന്ന് ഏഴാം തീയ്യതി മുതല്‍ ഒൻപതാം തീയ്യതി വരെ രാഷ്ട്രപതി ദ്രൗപതി മുർമു…

Read More

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാം: പുതിയ പദ്ധതിയുമായി എയർ ഇന്ത്യ

ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് പുതിയ പദ്ധതി. ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതല്‍…

Read More

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ സംസ്ഥാന പര്യടനത്തിന് ഇന്ന് തുടക്കം. ആദ്യ പ്രചാരണ യോഗം തിരുച്ചിറപ്പള്ളിയിൽ നടക്കും. 2021ൽ ഡിഎംകെ വൻ ജയം നേടിയ നിയമസഭ തെരഞ്ഞെടുപ്പിലും സ്റ്റാലിൻ പ്രചാരണം തുടങ്ങിയത് തിരുച്ചിറപ്പള്ളിയിൽ ആയിരുന്നു. വൈക്കോയുടെ മകൻ ദുരൈ ആണ് ഇവിടെ ഡിഎംകെ സഖ്യതിന്റെ സ്ഥാനാർഥി. അടുത്ത മാസം 17 വരെ ആകെ 20 ദിവസം ആണ് സ്റ്റാലിൻ പ്രചാരണം നടത്തുന്നത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ പ്രചരണത്തിനും മറ്റന്നാൾ തിരുച്ചിറപ്പള്ളിയിൽ ആണ് തുടക്കമാകുന്നത്.

Read More

നവകേരള സദസ് എറണാകുളം ജില്ലയിൽ പര്യടനം തുടരുന്നു ; പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ വൻ ജനപങ്കാളിത്തം

നവകേരള സദസ് ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിൽ നടക്കും. രാവിലെ 10 ന് വൈപ്പിനിലെ ഞാറയ്ക്കൽ ജയ്‌ഹിന്ദ്‌ ഗ്രൗണ്ടിലായിരുന്നു ആദ്യ പരിപാടി . ഉച്ചക്ക് 2 മണിക്ക് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും 3.30 നു കളമശേരി പത്തടിപ്പാലം റസ്റ്റ് ഹൗസിനുസമീപത്തെ ഗ്രൗണ്ടിലും പരിപാടി നടക്കും. വൈകിട്ട് 5 മണിക്ക് എറണാകുളം മറൈൻഡ്രൈവിൽ ആണ് നവകേരള സദസ് നടക്കുക. അതേസമയം കഴിഞ്ഞ ദിവസം പറവൂരിൽ നടന്ന നവകേരള സദസിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ…

Read More

വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര; വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളാണ് ആശുപത്രിയിലായത്. ഇവരില്‍ രണ്ടു വിദ്യാര്‍ഥികളെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും ഒരു വിദ്യാര്‍ഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലും പ്രവേശിപ്പിച്ചു.എല്ലാ വിദ്യാ‍ര്‍ത്ഥികൾക്കും വയറിളക്കവും കുഴച്ചിലും അനുഭവപ്പെട്ടു. എന്താണ് കാരണമെന്ന് വ്യക്തമല്ല. വളാഞ്ചേരിയിലെ സ്വകാര്യ വാട്ടര്‍തീം പാര്‍ക്കിലേക്കാണ് വിദ്യാര്‍ത്ഥികളുമായി അധ്യാപകര്‍ യാത്ര പോയത്. 10 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.  ഭക്ഷ്യവിഷബാധയാണോ…

Read More

ഹംപി ചരിത്രശേഷിപ്പുകൾ കണ്ടുകഴിഞ്ഞോ?; ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കല്ലേ

ഹംപി ചരിത്രശേഷിപ്പുകൾ കണ്ടുകഴിഞ്ഞാൽ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ മറക്കല്ലേ…കർണാടകയിലെ പുരാതന നഗരമാണ് ഹംപി. സഞ്ചാരികളെ ചരിത്രത്തിന്‍റെ ഉൾക്കടലിലൂടെ നടത്തുന്നു ഹംപി. നമ്മുടെ ഇന്നലെകളെ തൊട്ടറിയാം ഹംപിയിലെത്തിയാൽ. വലിയ പാരന്പര്യമുള്ള നഗരമാണ് ഉത്തരകർണാടകയിലെ ഹംപി. 1336ലാണ്‌ ഹംപി സ്ഥാപിക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി. ഹുബ്ലിയിൽനിന്ന് 163 കിലോമീറ്റർ കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ാളം കിലോമീറ്റർ വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി നഗരം സ്ഥിതി ചെയ്യുന്നത്. വിരൂപാക്ഷക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹംപി, വിജയനഗരകാലത്തിനു ശേഷവും ഒരു പ്രധാനപ്പെട്ട തീർഥാടനകേന്ദ്രമായി…

Read More

കനേഡിയൻ ഗായകൻ ശുഭിന്റെ ഇന്ത്യാ പര്യടനം റദ്ദാക്കി

ഖലിസ്താൻവാദികളെ പിന്തുണച്ചെന്നാരോപിച്ച് കനേഡിയൻ റാപ്പ് ഗായകൻ ശുഭ്നീത് സിങ്ങിന്റെ (ശുഭ്) ഇന്ത്യയിലെ സംഗീതപരിപാടികൾ റദ്ദാക്കി. ടിക്കറ്റെടുത്തവർക്ക് പണം തിരികെനൽകുമെന്ന് ബുക്കിങ് ആപ്പായ ബുക്ക് മൈ ഷോ അറിയിച്ചു. ശുഭ് ഖലിസ്താൻ അനുഭാവിയാണെന്ന ആരോപണമുയർന്നതോടെ ‘ബുക്ക് മൈ ഷോ’ ബഹിഷ്‌കരിക്കാൻ സാമൂഹികമാധ്യമങ്ങളിൽ ആഹ്വാനമുയർന്നിരുന്നു. ശുഭിന്റെ ഇന്ത്യാപര്യടനത്തിന്റെ സ്‌പോൺസർകൂടിയാണ് ബുക്ക് മൈ ഷോ. ഇദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാപര്യടനമായിരുന്നു ഇത്. 10 നഗരങ്ങളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ശുഭിന്റെ പരിപാടിയുടെ പോസ്റ്ററുകൾ മുംബൈയിൽ യുവമോർച്ച പ്രവർത്തകർ നശിപ്പിച്ചു. 

Read More

പ്രധാനമന്ത്രി ഇന്ന് മുതൽ വിദേശപര്യടനത്തിന്; ജപ്പാനും ഓസ്ട്രേലിയയും സന്ദർശിക്കും

ജപ്പാൻ, ഓസ്ട്രേലിയ, പാപ്പുവ ന്യൂ ഗിനി എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ജപ്പാനിലെ ഹിറോഷിമയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യയെ അതിഥിയായിട്ടാണ് ഉച്ചകോടിക്ക് ക്ഷണിച്ചിരിക്കുന്നത്. ക്വാഡ് രാജ്യങ്ങളിലെ നേതാക്കളുടെ യോഗവും ജപ്പാനിൽ നടക്കും. പാപ്പുവ ന്യൂ ഗിനിയിലെ പോർട്ട് മോറസ്ബിയിൽ ഇന്ത്യ പസിഫിക് ഐലൻറ്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഓസ്ട്രേലിയയിലെ സിഡ്നിയിൽ പ്രവാസികൾ മോദിക്കൊരുക്കുന്ന സ്വീകരണത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസും പങ്കെടുക്കും.

Read More

കെഎസ്ആർടിസിക്ക് ടൂർ പോകാൻ 100 ബസുകൾ

വേനലവധിക്കാലത്ത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) വിനോദയാത്രാ പാക്കേജുകൾക്കായി 100 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കുന്നു. പുതുതായി വാങ്ങുന്ന 130 ബസുകളിൽ 100 എണ്ണമാണ് ഇതിനായി ഉപയോഗിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ എല്ലാ ദിവസവും വിനോദയാത്ര എന്നതാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്നായി 1500 ട്രിപ്പുകൾ സംഘടിപ്പിക്കും. ഇതോടെ പ്രതിദിന ശരാശരി ട്രിപ്പുകളുടെ എണ്ണം ഇരുപതിൽ നിന്നു 35 ആയി ഉയരും. രണ്ടു മാസംകൊണ്ട് ആറു കോടി രൂപയാണു വരുമാനം പ്രതീക്ഷിക്കുന്നത്. സംസ്ഥാനാന്തര…

Read More