വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആളാണ് പൃഥ്വി; പൃഥ്വിരാജുമായിട്ട് വർക്ക് ചെയ്യുന്നത് കുറച്ച് പ്രയാസമുള്ള കാര്യം: മോഹൻലാൽ

പൃഥ്വിരാജുമായിട്ട് വർക്ക് ചെയ്യുന്നത് പ്രയാസമുള്ള കാര്യം തന്നെയെന്ന് മോഹൻലാൽ. സംവിധായകൻ എന്ന നിലയിൽ വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആളാണ് പൃഥ്വി. അദ്ദേഹം ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ ചോദിച്ചുകൊണ്ടേയിരിക്കും. അവിടെ ഈഗോയ്‌ക്ക് സ്ഥാനമില്ലെന്നും, സ്വയം അടിയറവ് പറയേണ്ടി വരുമെന്നും മോഹൻലാൽ പറയുന്നു. ബറോസിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ച് മോഹൻലാൽ മനസ് തുറന്നത്. മോഹൻലാലിന്റെ വാക്കുകൾ- ”അമേസിംഗ് ആയ സംവിധായകനാണ് പൃഥ്വിരാജ്. ലെൻസിംഗ് മുതൽ സിനിമയ്‌ക്ക് വേണ്ട ഓരോ എക്യുപ്‌മെന്റ്‌സിനെ…

Read More

വീണ്ടും കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിച്ച് ട്രംപ്; ഉയർന്ന നികുതി ഈടാക്കുന്നത് തുടർന്നാൽ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നികുതി ചുമത്തു

ഇന്ത്യയ്‌ക്കെതിരായ നിലപാട് കൂടുതൽ കടുപ്പിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉല്പന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടർന്നാൽ ഇന്ത്യയ്‌ക്കെതിരെ കൂടുതൽ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അമേരിക്കൻ ഉല്പങ്ങൾക്ക് നികുതി ചുമത്തുന്ന ഇന്ത്യയുടെ രീതിയെ ട്രംപ് നിശിതമായി വിമർശിച്ചത്. അധികാരമേറ്റാലുടൻ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ പുറത്താക്കുമെന്നും ജന്മാവകാശ പൗരത്വം നിറുത്തലാക്കുമെന്നും അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പതിനായിരക്കണക്കിന് വരുന്ന ഇന്ത്യക്കാരെ ബാധിക്കുന്നതായിരുന്നു ഈ തീരുമാനങ്ങൾ. അതിനുപിന്നാലെയാണ് ഇന്ത്യയ്‌ക്കെതിരെ വീണ്ടും കടുത്തനടപടികൾ…

Read More