ഇന്ത്യക്കെതിരായ ഒന്നാം ഏകദിനം; ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു

ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണും സായ് സുദർശനും പ്ലെയിങ് ഇലവനിലുണ്ട്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരുടെ അഭാവത്തില്‍ രണ്ടാം നിര താരങ്ങള്‍ക്ക് അവസരം ലഭിക്കുന്ന പരമ്പരയില്‍ ഇന്ത്യക്കായി സായ് സുദർശന്‍റെ ഏകദിന അരങ്ങേറ്റമാണിത്. റുതുരാജ് ഗെയ്ക്‌വാദിനൊപ്പം ഓപ്പണറായാണ് സായ് സുദര്‍ശന്‍ ഇറങ്ങുന്നത്. രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുലാണ് ടീമിനെ നയിക്കുന്നത്. ഋതുരാജ് ഗെയ്ക്‌വാദ്,…

Read More

ലോകകപ്പിലെ രണ്ടാം മത്സരം; ഇന്ത്യക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്

ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ഫീൽഡിങ്. ന്യൂഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരെ ചെന്നൈയില്‍ ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവിചന്ദ്രന്‍ അശ്വിന് പകരം ശാര്‍ദൂല്‍ ഠാക്കൂര്‍ ടീമിലിടം നേടി. അതേസമയം അഫ്ഗാനിസ്താന്‍ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.

Read More