
തോഷഖാന കേസ്: ഇമ്രാനെ അറസ്റ്റ് ചെയ്യാൻ പൊലീസ്; വസതിക്ക് മുന്നിൽ സംഘർഷാവസ്ഥ
തോഷഖാന കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവുമായ (പിടിഐ) ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറന്റുമായി ഇസ്ലാമാബാദ് പൊലീസ്. ലഹോറിലെ സമാൻ പാർക്കിലെ ഇമ്രാന്റെ വസതിയിൽ പൊലീസ് എത്തിയെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് നീക്കം. സെഷൻസ് കോടതി ഇമ്രാനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറന്റിൽ ഇമ്രാൻ ഖാനെ കസ്റ്റഡിയിലെടുത്ത ശേഷം മാർച്ച് ഏഴിന് കോടതിയിൽ ഹാജരാകാനാണ് ഉത്തരവ്. ഇമ്രാന്റെ…