സഹോദരിമാരെ കടത്തികൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശര്മിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.പെണ്‍കുട്ടികളെ ബൈക്കില്‍ കടത്തികൊണ്ടുപോയി ബെംഗളൂരുവിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ പതിന്നാലും പതിനഞ്ചും വയസ്സുള്ള സഹോദരിമാരാണ് പീഡിപ്പിക്കപ്പെട്ടത്. വണ്ടൂരില്‍ ബന്ധുവീട്ടില്‍ താമസിക്കാനായി എത്തിയ കുട്ടികളെ ഈ മാസം 16നാണ് കാണാതാകുന്നത്. തുടര്‍ന്ന് മാതൃസഹോദരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വണ്ടൂര്‍ എസ്‌ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തില്‍ മൊബൈല്‍ഫോണ്‍ കേന്ദ്രിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. പെണ്‍കുട്ടികളുമായി സോഷ്യല്‍ മീഡിയ വഴിയാണ് യുവാക്കള്‍ അടുപ്പത്തിലായത്….

Read More

വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി അടച്ചിട്ട മുറിയിൽ കെട്ടിയിട്ട സംഭവം: പ്രതി പിടിയിൽ

കോഴിക്കോട് തൊട്ടിൽപാലത്ത് കോളജ് വിദ്യാർഥിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അടച്ചിട്ട വീട്ടിൽ വിവസ്ത്രയാക്കി കെട്ടിയിട്ട സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. ഒളിവിലായിരുന്ന കുണ്ടുതോട് ഉണ്ണിത്താൻകണ്ടി ജുനൈദ് (26) ആണ് വടകരയിൽനിന്ന് പിടിയിലായത്. ഇയാൾക്കായി പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതൽ കാണാതായ പെൺകുട്ടിയെ പിറ്റേദിവസമാണ് ജുനൈദിന്റെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽനിന്ന് 5.47 ഗ്രാം എംഡിഎംഎയും കണ്ടെത്തി. തട്ടിക്കൊണ്ട് വന്ന് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി നഗ്‌നദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയതായി…

Read More