
മകളെയും ബന്ധുവിനേയും പീഡിപ്പിച്ചു ; പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ജീവപര്യന്തം തടവ് വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
മകളെയും ബന്ധുവിനെയും ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് ഉൾപ്പെടെ രണ്ടു പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. കൗൺസിലർ നാസർ അൽ ബദ്റിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മുതൽ കേസ് കോടതിയിൽ നടന്നുവരുകയായിരുന്നു. കോടതി വിധിയെ സ്വാഗതം ചെയ്ത ഇരയുടെ അമ്മയെ പ്രതിനിധാനംചെയ്ത് അഡ്വ. അദ്ബി അൽ കന്ദരി വിധി മറ്റുള്ളവർക്ക് ഒരു പാഠമായിരിക്കുമെന്ന് പ്രതികരിച്ചു.