
റെക്കോർഡ് സീൻ മാറ്റി; മലയാള സിനിമ ബോക്‌സ് ഓഫീസിൽ ഒന്നാമനായി ‘മഞ്ഞുമ്മൽ ബോയ്‌സ്’
മലയാള സിനിമ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി നേടി മലയാളത്തിലെ ഏറ്റവും കൂടുതൽ പണം വാരിയ മലയാള സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ചിദംബരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മഞ്ഞുമ്മൽ ബോയ്‌സ്’. കഴിഞ്ഞ ഒരു വർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ തിരുത്തിയത്. ആഗോള ബോക്‌സ്ഓഫിസിൽ 175 കോടിയായിരുന്നു ‘2018’ന്റെ കളക്ഷൻ. 21 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്’ മലയാളത്തിലെ…