
ആഗോളതലത്തിൽ മികച്ച 100 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് മദീന
ആഗോളതലത്തിൽ മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് മദീന. ഡാറ്റ അനലിറ്റിക്സ് കമ്പനിയായ ‘യൂറോമോണിറ്റർ ഇന്റർനാഷനൽ’ തയാറാക്കിയ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 88ഉം ഗൾഫിലെ നഗരങ്ങൾക്കിടയിൽ അഞ്ചും സൗദി നഗരങ്ങൾക്കിടയിൽ ഒന്നും റാങ്കിലാണ് വിശുദ്ധ നഗരങ്ങളിലൊന്നായ മദീന. പ്രവാചകന്റെ നഗരം എന്നറിയപ്പെടുന്ന മദീന അറബ് ലോകത്ത് ആറാം സ്ഥാനത്തും പശ്ചിമേഷ്യയിൽ ഏഴാം സ്ഥാനത്തുമായാണ് മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. ഉംറക്കും സിയാറത്തിനും ഹജ്ജിനുമെത്തുന്ന ദൈവത്തിന്റെ അതിഥികളെ വരവേൽക്കാനും അവരുടെ സന്ദർശനാനുഭവം…