ബോറടി മാറ്റാനായി കടലിൽ ബോട്ടുകളെ ആക്രമിക്കും; സംഘമായി വേട്ടയാടും; കില്ലർവെയിലുകൾ എന്ന ഓർക്ക

സമുദ്രത്തിലെ ഏറ്റവും ശക്തരായ വേട്ടക്കാരിൽ പെട്ടവരാണ് കില്ലർവെയിൽ അഥവാ കൊലയാളിത്തിമിംഗലം എന്നറിയപ്പെടുന്ന ഓർക്കകൾ. പേര് കേൾക്കുമ്പോൾ തന്നെ അറിയാലൊ കക്ഷിയുടെ കയ്യിലിരിപ്പ് അത്ര ശരിയല്ലെന്ന്. കടലിലെ ഏറ്റവും ആക്രമണകാരികളായ ഇവയുടെ ബുദ്ധികൂർമത അപാരമാണ്. വലിയ ജീവികളെപ്പോലും വളഞ്ഞിട്ട് ആക്രമിച്ചു കീഴ്പ്പെടുത്തുന്ന ഇവയുടെ വേട്ട രീതി കരയിലെ ചെന്നായ്ക്കളുടെ ശൈലിയെയാണ് ഓർമിപ്പിക്കുന്നത്. തെക്കുപടിഞ്ഞാറൻ യൂറോപ്പിലെ ഐബീരിയയിലെ കടലിൽ ബോട്ടുൾ ആക്രമിക്കുന്നത് ഓർക്കളുടെ സ്ഥിരം പരിപാടിയാണ്. ഇവ ഇങ്ങനെ ആക്രമിക്കുന്നത് ബോറടി മാറ്റാനാണെന്നാണ് ചില ​ഗവേഷകർ പറയ്യുന്നത്. മനുഷ്യർ കളിപ്പാട്ടങ്ങളെ…

Read More