
യു.എ.ഇയിൽ നിന്ന് 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി
യു.എ.ഇയിൽ നിന്ന് ശേഖരിച്ച 247 ടൺ ഭക്ഷ്യവസ്തുക്കൾ ഗസ്സയിലെത്തി. താൽകാലിക വെടിനിർത്തൽ സാഹചര്യത്തിലാണ് 10 വലിയ ട്രക്കുകളിലായി സഹായവസ്തുക്കൾ ഗസ്സയിലേക്ക് കൈമാറിയത്. എമിറേറ്റ്സ് റെഡ് ക്രസന്‍റിന്‍റെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണം. 16,520 ഭക്ഷ്യക്കിറ്റുകൾ ഉൾപ്പെടുന്ന സഹായ വസ്തുക്കളാണ് റഫ അതിർത്തി മുഖേന ഗസ്സയിലെത്തിക്കാനായത്. നേരത്തെ യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് അധികൃതർ നേരിട്ട് സഹായ വസ്തുക്കൾ ശേഖരിക്കുകയും പ്രത്യേക സ്ഥലങ്ങളിൽ വച്ച് വളണ്ടിയർമാരുടെ സഹായത്തോടെ പാക്കിങ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. ഈജിപ്തിൽ വിമാന മാർഗം നേരത്തെ എത്തിച്ച സഹായ…