‘നാലുവയസ്സുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ബന്ധുക്കളെ അറിയിച്ചില്ല’; വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡി.എം.ഇക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാവിന് പ്രശ്നങ്ങൾ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, നാവിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ലെന്ന് റിപ്പോർട്ട് പറയുന്നു. വാക്കാലെങ്കിലും അറിയിക്കണമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മെഡിക്കൽ ബോർഡ് ചേരണമെന്ന ആവശ്യവുമായി പോലീസ് ഡി.എം.ഒയ്ക്ക് കത്തുനൽകും. ശസ്ത്രക്രിയ…

Read More