കനത്ത മഴയും ശക്തമായ കാറ്റും; നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് കണ്ണൂർ കളക്ടർ

കനത്ത മഴയെ തുടർന്ന് കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജില്ലയിൽ മഴയും കനത്ത കാറ്റും തുടരുന്ന സാഹച‌ര്യമാണ്. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 15 തിങ്കൾ ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. 

Read More

മദർഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയില്‍നിന്ന് ഇറക്കിയത് ആയിരത്തിലേറെ കണ്ടെയ്നറുകൾ; നാളെ വിഴിഞ്ഞം വിടും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയില്‍നിന്ന് കണ്ടെയ്‌നര്‍ ഇറക്കുന്നത് പുരോഗമിക്കുന്നു. ആയിരത്തിലേറെ കണ്ടെയ്‌നറുകള്‍ ഇതുവരെ ഇറക്കി. ആകെ 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. 607 കണ്ടെയ്‌നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും. ഞായറാഴ്ച രാവിലെ സാന്‍ ഫെര്‍ണാണ്ടോ തിരികെ പോകും. തിങ്കളാഴ്ച ഫീഡര്‍ വെസ്സല്‍ എത്തും. കൊളംബോ തുറമുഖമാണ് സാന്‍ ഫെര്‍ണാണ്ടോയുടെ അടുത്ത ലക്ഷ്യം. പുതിയ തുറമുഖം ആയതിനാല്‍ ട്രയല്‍ റണ്ണില്‍ കണ്ടെയ്‌നറുകള്‍ ഇറക്കുന്നതു സാവധാനത്തില്‍ ആയിരുന്നു. ഇതാണ്…

Read More

കേരളത്തില്‍ പുതിയ വന്ദേഭാരത് നാളെയെത്തും

നാളെ മുതല്‍ കേരളത്തിൽ വന്ദേഭാരത് ഓടി തുടങ്ങും. മംഗളൂരു- കൊച്ചുവേളി റൂട്ടിലാണ് വന്ദേഭാരത് സ്പെഷ്യല്‍ സർവീസ് ആരംഭിക്കുന്നത്. ജൂലായ് ഒന്നിന് രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. അന്നേ ദിവസം രാത്രിയോടെ ട്രെയിൻ മംഗളൂരുവില്‍ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സർവീസിനുമുള്ളത്. 11 മണിക്കൂർ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍. എസി ചെയർകാറില്‍ കൊച്ചുവേളിയില്‍…

Read More

രാജ്യം കാത്തിരിക്കുന്ന വിധി നാളെ; രാവിലെ 8 മുതൽ വോട്ടെണ്ണി തുടങ്ങും

രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം. ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും. ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും. വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട്  ഇന്ത്യ സഖ്യവും, ഇന്ത്യ സഖ്യത്തിനെതിരെ ബിജെപിയും നല്‍കിയ പരാതികളില്‍ കമ്മീഷന്‍ പ്രതികരിച്ചേക്കും.  അതേസമയം, രാജ്യത്ത്…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്: ആറാം ഘട്ടം പരസ്യപ്രചാരണം നാളെ അവസാനിക്കും

ലോക് സഭ തെരഞ്ഞെടുപ്പിലെ ആറാംഘട്ടത്തിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 6 സംസ്ഥാനങ്ങളിലും ഡൽഹിയിലുമായി 57 മണ്ഡലങ്ങളാണ് ജനവിധിയെഴുതുക. യു പിയിലെ 14 മണ്ഡലങ്ങളും പശ്ചിമ ബംഗാളിലെ 7 മണ്ഡലങ്ങളും ഈ ഘട്ടത്തിൽ ജനവിധിയെഴുതും. ഹരിയാനയിലെ പത്ത് മണ്ഡലങ്ങളും ഈ ഘട്ടത്തിലാണ് പോളിംഗ് ബൂത്തിലെത്തുന്നത്.  ഡൽഹിയിലെ 7 മണ്ഡലങ്ങളിലാണ് ജനവിധി. മേനകാ ഗാന്ധി, കനയ്യകുമാർ, സുഷമ സ്വരാജിൻ്റെ മകൾ ബാൻ സുരി അടക്കമുള്ള പ്രമുഖ സ്ഥാനാർത്ഥികൾ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. 

Read More

നാളെ പൊതു അവധി: വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ല; കർശന നിർദേശം

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിം​ഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിനു…

Read More

എസ്എസ്എല്‍സി പരീക്ഷ നാളെ തുടങ്ങും; ആശംസയുമായി മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. പരീക്ഷക്കുള്ള ഒരുക്കം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുക. വിദ്യാര്‍ത്ഥികള്‍ക്ക് ആശംസം നേരുകയാണെന്നും സംസ്ഥാനത്താകെ 2955 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടിയാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളതെന്നും മാര്‍ച്ച് പത്തിന് പുതിയ പുസ്തകം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്,…

Read More

മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല; പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നോട്ട് പോകുവെന്ന് കെ.സി വേണുഗോപാല്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പ്. കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. മുന്നണി രാഷ്ട്രീയത്തിൽ സ്വാഭാവികമായ കാര്യമാണിത്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം. രാഹുൽ ഗാന്ധിക്കെതിരെ 23 കേസുകളായി. അജിത് പവാറിനും അശോക് ചവാനുമെതിരെ അഴിമതി…

Read More

കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിലേക്ക്

ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ച് രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. വയനാട്ടിൽ വൻ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ എത്തുന്നത്. ഇപ്പോൾ വരാണസിയിലാണ് രാഹുൽ ഗാന്ധിയുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വരാണസിയിൽനിന്ന് കണ്ണൂരിലെത്തുന്ന രാഹുൽ നാളെ രാവിലെ കൽപ്പറ്റയിലെത്തും. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകൾ രാഹുൽ സന്ദർശിക്കും. ഇന്ന് വൈകീട്ടും നാളെ രാവിലെയുമുള്ള പരിപാടികൾ ഒഴിവാക്കിയാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത്. നാളെ വൈകീട്ടോടെ അലഹബാദിലെ പൊതുസമ്മേളനത്തിലേക്ക് രാഹുൽ എത്തുമെന്നാണ് വിവരം. സ്ഥലം എം.പിയായ രാഹുൽ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്  ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍ മോദി സംസാരിക്കും. ഇന്ന് തമിഴ്നാട്ടിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ലോക്സഭ തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയിരിക്കെ, വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലെത്തുന്നത്. റോഡ്‌ – റെയിൽ -വ്യോമഗതാഗത മേഖലയിലായി 19,500 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 

Read More