ശുചിമുറി ഉപയോഗിക്കുന്നതിനിടെ ക്ലോസറ്റ് പൊട്ടി വീണു ; സെക്രട്ടേറിയറ്റിലെ ജീവനക്കാരിക്ക് പരിക്ക്

സംസ്ഥാന സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് വനിതാ ജീവനക്കാരിക്ക് പരുക്ക്. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ജീവനക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ നിന്ന് കിംസ് ആശുപത്രിയിലേക്ക് മാറ്റി. മുറിവിൽ ഒൻപത് തുന്നലുകളിട്ടതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം

Read More

വിദ്യാർഥിനി കോളജിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവം; ഫേസ്ബുക്ക് സുഹൃത്ത് പിടിയിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആൺസുഹൃത്തിൽനിന്നു ഗർഭം ധരിച്ച 17കാരി കോളജിലെ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ വിദ്യാർഥിനിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക കോലാറിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ പിയുസി വിദ്യാർഥിനിയാണു കോളജിലെ ശുചിമുറിയിൽ പ്രസവിച്ചത്. ക്ലാസ് നടക്കുന്നതിനിടെ വയറുവേദന അനുഭവപ്പെട്ടതിനെത്തുതുടർന്ന് പെൺകുട്ടി ശുചിമുറിയിൽ പോയിരുന്നു. ഇതിനിടയിൽ പ്രസവവേദന ഉണ്ടാവുകയും പെൺകുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് അധ്യാപകരും ജീവനക്കാരും സ്ഥലത്തെത്തി. ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും സമീപത്തെ ആർഎൽ ജലപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പെൺകുട്ടിയുടെ…

Read More

കാന്താരി കലക്കി; വിവാഹദിവസം മുൻ കാമുകന്‍റെ മുഖത്ത് ടോയ് ലെറ്റ് ക്ലീനർ ഒഴിച്ച് പകവീട്ടി യുവതി

പ്രണയപ്പകയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. വിവാഹദിവസം തന്നെ തേച്ചൊട്ടിച്ചുപോയ കാമുകന്‍റെ മുഖത്തു ടോയ് ലെറ്റ് ക്ലീനിംഗ് ലോഷൻ ഒഴിച്ചാണ് യുവതി പ്രതികാരം ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം. പരാതിയെത്തുടർന്ന് യുവതിക്കെതിരേ പോ​ലീ​സ് കേ​സെ​ടു​ത്തു. ചി​റ്റൗ​നി സ്വ​ദേ​ശി രാ​കേ​ഷ് ബി​ന്ദും ലക്ഷ്മിയും തമ്മിൽ ദീർഘകാലം പ്രണയത്തിലായിരുന്നു. വിവാഹവാഗ്ദാനം നൽകി ലക്ഷ്മിയെ പലയിടങ്ങളിലും രാകേഷ് പാർപ്പിച്ചിരുന്നു. എ​ന്നാ​ല്‍ യു​വാ​വ് പി​ന്നീ​ട് ബ​ന്ധ​ത്തി​ല്‍നിന്നു പി​ന്മാ​റി മ​റ്റൊ​രു വി​വാ​ഹ​ത്തി​നു ത​യാ​റാകുകയായിരുന്നു. വി​വാ​ഹ​ച്ചടങ്ങുകൾ ന​ട​ക്കു​ന്ന…

Read More

കോച്ചിലെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്ത നിലയില്‍; ക്ലോസറ്റില്‍ കല്ല്

തീപിടിത്തമുണ്ടായ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവിന്റെ കോച്ചിലെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്തനിലയില്‍. ക്ലോസറ്റില്‍ കല്ലും കണ്ടെത്തിയതോടെ ട്രെയിനിന് തീയിട്ടതാകാമെന്ന നിഗമനം ബലപ്പെട്ടു. രണ്ട് മാസം മുന്‍പ് സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടിന് തീയിട്ട ആളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.  തീപിടിത്തമുണ്ടാകുന്നതിനു മുന്‍പ് കാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തീപിടിത്തം അട്ടിമറിയാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസിന്റെയും റെയില്‍വേയുടെയും അനൗദ്യോഗിക നിഗമനം.  പുലര്‍ച്ചെ 1.25നാണ് ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന് മൂന്നാമതുള്ള ജനറല്‍ കോച്ചില്‍ നിന്ന് പുകയുയര്‍ന്നത്….

Read More