
തൃശൂർ പൂരം: മദ്യക്കടകളും ബാറുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഹൈക്കോടതി
തൃശൂർ പൂരം പ്രമാണിച്ച് ബാറുകളും മദ്യക്കടകളും കള്ളുഷാപ്പുകളും അടച്ചിടാനുള്ള സമയത്തിൽ കുറവ് വരുത്തി ഹൈക്കോടതി. പൂരം നടക്കുന്ന 19ന് (ഇന്ന്) വെളുപ്പിനെ 2 മണി മുതൽ 20 ശനി ഉച്ചകഴിഞ്ഞ് 2 മണി വരെ തൃശൂർ താലൂക്കിലെ മദ്യക്കടകളും ഷാപ്പുകളും ബാറുകളും അടച്ചിടാനായിരുന്നു ജില്ലാ കലക്ടറുടെ ഉത്തരവ്. എന്നാൽ അടച്ചിടുന്ന സമയം ശനിയാഴ്ച രാവിലെ 10 മണി വരെയാക്കി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഉത്തരവിട്ടു. രണ്ടു ദിവസത്തോളം ഇവ അടച്ചിടുന്നത് വലിയ നഷ്ടം വരുത്തി വയ്ക്കുന്നുവെന്ന്…