കർണാടകയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി

കർണാടകയിലെ വിജയപുരയിൽ കുഴൽക്കിണറിൽ വീണ ഒന്നരവയസ്സുകാരനെ രക്ഷപ്പെടുത്തി. നീണ്ട 20 മണിക്കൂർ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എന്നാൽ കുഞ്ഞിൻറെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. വിജയപുരയിലെ ലച്ച്യാൻ എന്ന ഗ്രാമത്തിലെ കൃഷിയിടത്തിലുള്ള കുഴൽക്കിണറിൽ ഇന്നലെ വൈകിട്ടാണ് ഒന്നരവയസ്സുകാരനായ സാത്വിക് വീണത്. കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം. ഏറെ ദൂരം താഴേക്ക് കുഞ്ഞ് വീണിരുന്നു എന്നാണ് സൂചന. കുഞ്ഞ് വീണ കുഴൽക്കിണറിന് സമാന്തരമായി ട്രഞ്ച് കുഴിച്ചാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Read More

മകനെ മടിയിൽ വച്ച് ഡ്രൈവിങ്; മലപ്പുറം സ്വദേശിയുടെ ലൈസൻസ് റദ്ദാക്കി

മകനെ മടിയിലിരുത്തി വാഹനമോടിച്ച മലപ്പുറം സ്വദേശിയുടെ ലൈസൻസ് സസപെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മൂന്നു വയസ്സുള്ള മകനെ മടിയിലിരുത്തിയായിരുന്നു മുഹമ്മദ് മുസ്തഫയുടെ ഡ്രൈവിങ്. കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. റോഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി.

Read More

ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി; തലയിലും കയ്യിലും ആഴത്തിലുള്ള മുറിവുകൾ

കാസർകോട് അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു. പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാൻ ദമ്പതികളുടെ മകൻ ബഷീറിനെയാണ് നായ്ക്കൾ ആക്രമിച്ചത്. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവീട്ടിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്….

Read More

ബീഹാറിൽ ദുരഭിമാനക്കൊല; മകളെയും ഭർത്താവിനേയും പിഞ്ചുകുഞ്ഞിനേയും വെടിവെച്ച് കൊന്നു

മൂന്ന് വർഷം മുമ്പ് ഒളിച്ചോടി വിവാഹം ചെയ്ത യുവതിയും യുവാവും തിരികെ നാട്ടിലെത്തിയപ്പോൾ യുവതിയുടെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ​ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെയും കൊലപ്പെടുത്തി. ബുധനാഴ്ച ബീഹാറിലെ നൗഗച്ചിയയിലാണ് ദാരുണസംഭവം നടന്നത്. ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ദമ്പതികൾ അവരുടെ പുതിയ വീട്ടിലേക്ക് പോകുന്നതിനിടെയാണ് കൂട്ടക്കൊല. ചന്ദൻ, ചാന്ദ്നി, മകൾ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും ചന്ദന്റെ കിടപ്പിലായ പിതാവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു. യുവതിയുടെ അച്ഛനും സഹോദരനുമാണ് മൂവരെയും വെടിവെച്ച് കൊന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ചാന്ദ്‌നിയുടെ കുടുംബം സമ്മതിക്കാത്തതിനെ…

Read More