അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്

മാസങ്ങള്‍ നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കൊടുവില്‍ റിലയൻസ് ഇ‍ൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം ഇന്ന്. മുംബൈയിലെ ബികെസി ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചാണ് ആഢംബര വിവാഹം നടക്കുക. രാവിലെ പൂജയോടെ ആരംഭിച്ച്‌ വൈകുന്നേരം നാല് മണിയോടെ വിവാഹ ചടങ്ങുകള്‍ ആരംഭിക്കും. രാത്രി പത്ത് മണിക്കാണ് വിവാഹ മുഹൂർത്തം. രാഷ്ട്രീയ-സിനിമ-വ്യവസായ-കായികം തുടങ്ങിയ മേഖലകളില്‍ നിന്ന് നിരവധി വിവിഐപികള്‍ ചടങ്ങില്‍ പങ്കെടുക്കും. വിവാഹത്തോട് അനുബന്ധിച്ച്‌ അതിഥികള്‍ക്കായി നൂറിലധികം സ്വകാര്യ വിമാനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്….

Read More

വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം ഇന്ന്

വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ കപ്പലിനെ സ്വീകരിക്കും. ക്യാപ്റ്റനും സ്വീകരണമുണ്ടാകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഓദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകള്‍ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും.  ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതില്‍ കോണ്‍ഗ്രസിന് എതിർപ്പുണ്ട്. മുൻ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനും ചടങ്ങിലേക്ക് ക്ഷണമില്ല….

Read More

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ തുടരും. 4 ദിവസം വടക്കൻ കേരളത്തിൽ ശക്തമായ മഴക്കും മറ്റിടങ്ങളിൽ ഇടത്തരം മഴക്കുമാണ് സാധ്യതയുള്ളത്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരംവരെയുള്ള ന്യുന മർദ്ദ പാത്തിയും ആന്ധ്രാ തീരത്തിനു സമീപം ബംഗാൾ ഉൾകടലിനു മുകളിലായുള്ള ചക്രവാത ചുഴിയുമാണ് ഇതിന് കാരണം. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്. ഈ സാഹചര്യത്തിൽ ഇന്ന് സംസ്ഥാനത്തെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് അസമും മണിപ്പൂരും സന്ദർശിക്കും. അസമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാവും ആദ്യം രാഹുൽ ഗാന്ധി എത്തുക. ഇവിടുത്തെ ഫുലെർത്തലിൽ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയവരെ രാഹുൽ ഗാന്ധി കാണും. ഇതിനു ശേഷമാകും രാഹുൽ ഗാന്ധി മണിപ്പൂരിലെത്തുക. അടുത്തിടെ സംഘർഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരോട് രാഹുൽ സംസാരിക്കും. പിന്നീട് ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകൾ സന്ദർശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുൽ ചർച്ച…

Read More

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേട്; ഇന്ന് ദേശിയ വിദ്യാഭ്യാസ ബന്ദ്

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്വമേറ്റ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്‌ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് ഇടതു വിദ്യാർഥിസംഘടനകള്‍. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്. എന്നിവയാണ് പഠിപ്പുമുടക്കു സമരത്തിന് ആഹ്വാനം ചെയ്തത്. വിഷയത്തില്‍ കേന്ദ്രത്തിനെതിരേയും ദേശീയ പരീക്ഷാ ഏജൻസിക്കെതിരേയും കഴിഞ്ഞ ഒരുമാസമായി പ്രതിപക്ഷ വിദ്യാർഥിസംഘടനകള്‍ സമരത്തിലാണ്.

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തില്‍ മഴ മുന്നറിയിപ്പ് തുടരുകയാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് കള്ളകടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ട്. ഉയർന്ന, വേഗമേറിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയായി ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. വടക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴിയുമുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത ദിവസങ്ങളിലും വടക്കൻ കേരളത്തില്‍ മഴ മുന്നറിയിപ്പുണ്ട്.

Read More

4 വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ആർ ബിന്ദു അധ്യക്ഷയാകും. ഇനി മുതൽ ഒന്നുകിൽ സാധാരണ പോലെ മൂന്നാം വർഷം കോഴ്സ് അവസാനിപ്പിച്ച് ബിരുദം നേടാം. അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം നേടാം.  ഗവേഷണത്തിന് താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് മാറ്റം….

Read More

ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത: കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ പരക്കെ മഴ ഉണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങലില്‍ പെയ്ത അത്ര മഴയ്ക്ക് ഇനി സാധ്യതയില്ല. വെള്ളക്കെട്ടും മഴദുരിതവും തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തും, ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്ബലപ്പുഴ താലൂക്കുകളിലാണ് അവധി. വയാനാട് അടക്കമുള്ള ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും ഇന്ന് അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമില്ല. ഇന്ന് ഒരു…

Read More

സിപിഎമ്മിന്റെ നിർണായക കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയില്‍

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡൽഹിയില്‍ തുടങ്ങും. മൂന്നുദിവസമായി ചേരുന്ന യോഗത്തില്‍ പാർട്ടിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തും. കേരളം, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടത് ചർച്ചയാകും. പൊളിറ്റ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രകമ്മിറ്റിയില്‍ പ്രധാന ചർച്ച നടക്കുക. കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തില്‍ പൊളിറ്റ് ബ്യൂറോ കനത്ത നിരാശയാണ് രേഖപ്പെടുത്തിയത്. ആഴത്തിലുള്ള അവലോകനം ആവശ്യമാണെന്നാണ് പി ബി നിർദേശം. പിണറായി സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരിച്ചടിക്ക് കാരണമായോ എന്നും പാർട്ടി…

Read More

പക്ഷിപ്പനി; വിദഗ്ധസംഘം ഇന്ന് ആലപ്പുഴയിൽ

പക്ഷിപ്പനിക്കു കാരണമായ ഇൻഫ്ളുവൻസ വൈറസ് (എച്ച്‌ 5 എൻ 1) മനുഷ്യരിലെത്തിയാല്‍ മാരകമാകുമെന്ന് റിപ്പോർട്ട്. ലോകത്ത് രോഗം സ്ഥിരീകരിച്ച 889 പേരില്‍ 463 പേരുടെയും മരണത്തിനിടയാക്കിയത് ഈ വൈറസാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഈ മാസത്തെ റിപ്പോർട്ടില്‍ പറയുന്നു. 52 ശതമാനമാണ് മരണനിരക്ക്. പക്ഷിപ്പനി വൈറസിനു ജനിതകവ്യതിയാനം സംഭവിച്ച്‌ എട്ടു വകഭേദം വരെയുണ്ടാകാം. എച്ച്‌ 5 എൻ 1-നു പുറമേ എച്ച്‌ 5 എൻ 6, എച്ച്‌ 5, എച്ച്‌ 3 എൻ 8, എച്ച്‌ 7 എൻ…

Read More