ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടം: ആയുഷിന്റെയും ദേവനന്ദന്റെയും സംസ്കാരം ഇന്ന്
ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശി ദേവാനന്ദൻ്റെ സംസ്കാരം ഇന്ന്. പിതാവിൻ്റെ കുടുംബ വീടായ കോട്ടയം മറ്റക്കരയിലെ വീട്ടുവളപ്പിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം നടക്കും. മന്ത്രി വിഎൻ വാസവൻ അനുശോചനം രേഖപ്പെടുത്താൻ എത്തും. പിതാവ് ബിനുരാജ് അധ്യാപകനും മാതാവ് രഞ്ജിമോൾ വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥയുമാണ്. സഹോദരൻ, ദേവദത്തൻ പോണ്ടിച്ചേരിയിൽ MBBS മൂന്നാം വർഷ വിദ്യാർഥിയാണ്. കോട്ടയം പൂഞ്ഞാർ സ്വദേശി ആയുഷിൻ്റെ സംസ്കാരവും ഇന്ന് നടക്കും. കുടുംബ വീടായ ആലപ്പുഴ കാവാലത്ത് രാവിലെ 10 മണിക്കാണ്…