നയപ്രഖ്യാപന പ്രസംഗ കരടിന് ഇന്ന് അംഗീകാരം നല്‍കും

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിലുള്ള വിമര്‍ശനം ഗവര്‍ണര്‍ തന്നെ വായിക്കേണ്ട നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താൻ സര്‍ക്കാര്‍ നീക്കം. പ്രസംഗത്തിന്‍റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നല്‍കും. സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്ക് നിരത്തി വിശദീകരിക്കും. കേന്ദ്രം സാമ്ബത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനവും ഉള്‍പ്പെടുത്തും. ഈ മാസം 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. സംസ്ഥാനത്തെ കേന്ദ്രം സാമ്ബത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകും. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് ഗവര്‍ണര്‍ നേരത്തെ പരസ്യമായി…

Read More

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും. 66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുല്‍ യാത്ര നടത്തുക. രാവിലെ പതിനൊന്നോടെ ഇംഫാലില്‍ എത്തുന്ന രാഹുല്‍ കൊങ്ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഥൗബലില്‍ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക….

Read More

ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം : എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്ത് ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാട്ടിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യഹർജി വ്യാഴാഴ്ച പരിണിക്കാൻ മാറ്റി. ഇവര്‍ പഠിക്കുന്ന കോളജ് ഏതെന്ന വിവരവും അറ്റൻഡൻസ് രജിസ്റ്റര്‍ അടക്കമുള്ള രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിര്‍ദേശിച്ചു. ഡിസംബര്‍ 11ന് നടന്ന സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ യദു കൃഷ്‌ണൻ, ആഷിക് പ്രദീപ്, ആര്‍.ജി. ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂര്‍, റിനോ സ്റ്റീഫൻ എന്നിവരാണ് ജാമ്യഹർ ജി…

Read More

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് കാരണമെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുരേഷ് ഗോപി ആരോപിക്കുന്നത്. ചോദ്യം ചെയ്യലിന് പിന്നാലെ ഗുരുതര വകുപ്പ് ചേര്‍ത്ത് എഫ്‌ഐആര്‍ പരിഷ്‌കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാറിനോട് ഇന്ന് നിലപാടറിയിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.  പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവര്‍ത്തകയെ മാറ്റുക മാത്രമാണ്…

Read More

കോൺഗ്രസിൻ്റെ ഫാസിസ്റ്റ് വിമോചന സദസ് ഇന്ന്

സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കെ പി സി സി. 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് എന്ന പേരില്‍ പ്രതിഷേധ ജ്വാല നടത്തുമെന്നാണ് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുള്ളത്. കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമടക്കമുള്ള നേതാക്കളെല്ലാം പ്രതിഷേധത്തിന്‍റെ ഭാഗമാകുമെന്നും കെ പി സി സി അറിയിച്ചു. നവ കേരള…

Read More

ന​ഗരത്തിൽ കനത്ത സുരക്ഷ: നവകേരള സദസ്സിന് ഇന്ന് സമാപനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിന് ഇന്ന് സമാപനം. കാസർഗോ‍ഡ് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ മാസം 18ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് 5 മണ്ഡലങ്ങളിൽ നവകേരള സദസ്സ് നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂർക്കാവ് പോളിടെക്നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. സമാന ദിവസമായ ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കും.  യുവമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക്…

Read More

പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; നവ കേരള സദസ് ഇന്ന് തലസ്ഥാനത്തേക്ക്

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തില്‍പ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തു. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ആറരയ്ക്ക് വര്‍ക്കലയിലാണ് ആദ്യ പരിപാടി. അതേസമയം, നവകേരള സദസ് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്ന ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ്…

Read More

കോവിഡ് വ്യാപനം പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേന്ദ്രത്തെ ഇന്ന് കേരളം അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും. കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട വിധം സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുൻകരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി സംവിധാനങ്ങള്‍ സജ്ജമെന്നുമാണ് കേരളം അറിയിക്കുക. ആശുപത്രികളില്‍ മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാടിസ്ഥാനത്തില്‍ ഐസോലേഷൻ വാര്‍ഡുകള്‍ സജ്ജമാക്കാൻ നിര്‍ദ്ദേശമുണ്ട് രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധന ഉറപ്പാക്കും. രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം,…

Read More

നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയില്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള സദസ്സ് ഇന്ന് പത്തനംതിട്ടയില്‍. രാവിലെ 9ന് ക്ഷണിക്കപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, കൂടിക്കാഴ്ചയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്കാര ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട ഭിന്നതകളാണ് കാരണം. 10.30ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന്, ആറന്മുള മണ്ഡലത്തിലെ നവകേരള സദസ്സ് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. റാന്നി, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ നവകേരള സദസുകളും ഇന്നുണ്ടാകും. 

Read More

ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന്

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസില്‍ ഇന്ന് വിധി പറയും. കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമര്‍പ്പിച്ച്‌ രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്. 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട്…

Read More