ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 96 മണ്ഡലങ്ങൾ

ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. യുപിയിൽ 13ഉം ബംഗാളിൽ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന്. യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂർ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ…

Read More

എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്

2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വര്‍ഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്.  ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.  ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം….

Read More

എസ്എന്‍സി ലാവ്ലിൻ കേസ് ഇന്നും പരി​ഗണിച്ചില്ല; കേസ് മാറ്റുന്നത് 39ാം തവണ

എസ്എന്‍സി ലാവ്ലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്ലിന്‍ കേസ് പരിഗണനയ്ക്കാതിരുന്നത്. എന്നാല്‍, അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല. എസ്എൻസി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ അന്തിമവാദം ഇന്ന് തുടങ്ങാനിരിക്കെയാണ് കേസ് പരിഗണിക്കാതെ വീണ്ടും നീണ്ടുപോകുന്നത്. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടിയിരുന്നത്. ഇത് 39ാം തവണയാണ്…

Read More

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് യോഗം ചേരുന്നത്

സിപിഐഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരെഞ്ഞെടുപ്പ് അവലോകനമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇ പി ജയരാജൻ – പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും യോഗം ചർച്ച ചെയ്‌തേക്കും. ജയരാജനെതിരെ നടപടി വേണമെന്നും നടപടി വൈകിപ്പിച്ച് വിവാദചർച്ചകൾ ഒഴിവാക്കണമെന്നും പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. യോഹത്തിൽ പങ്കെടുക്കാൻ ഇ പി ജയരാജൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനം വിലയിരുത്താനാണ് സിപിഐഎം ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. 20 മണ്ഡലങ്ങളിൽ നിന്നുള്ള ബൂത്ത് തല കണക്കുകൾ സെക്രട്ടറിയേറ്റ്…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് വിധിയെഴുതും

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്.രാവിലെ 5.30ഓടെ പോളിങ് ബൂത്തുകളില്‍ മോക്ക് പോളിംഗ് ആരംഭിച്ചു. ഉള്ളിൽ ചങ്കിടിപ്പുണ്ടെങ്കിലും പുറത്ത് വലിയ ആത്മവിശ്വാസമാണ് മൂന്ന് മുന്നണികൾക്കും. കഴിഞ്ഞ ദിവസം രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. 2 കോടി 77 ലക്ഷത്തി 49159 വോട്ടർമാരാണ് ആകെ വോട്ടർമാർ. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13…

Read More

തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ​ഗാന്ധി ഇന്ന് കേരളത്തിലെത്തും

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30 ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തും. ശേഷം ഹെലികോപ്റ്റർ മാർഗ്ഗം ചാലക്കുടി മണ്ഡലത്തിലെ ചേരമാൻ പറമ്പ് മൈതാനത്തെത്തി പൊതുസമ്മേളനത്തില്‍ പ്രിയങ്ക പ്രസംഗിക്കും.  ഉച്ചക്ക് 2.30 ന് പത്തനംതിട്ടയിലെ പൊതുസമ്മേളനവും നാലുമണിക്ക് തിരുവനന്തപുരത്ത് റോഡ് ഷോയുമാണ് പ്രിയങ്ക ഗാന്ധിയുടെ മറ്റ് പരിപാടികള്‍. വൈകിട്ട് 5.20 ഓടെ പ്രിയങ്ക ഗാന്ധി ഡൽഹിക്ക് തിരിക്കും.

Read More

കേരളത്തിലേക്ക് ആദ്യ ഡബിള്‍ ഡക്കര്‍ തീവണ്ടി; ഇന്ന് പരീക്ഷണയോട്ടം

കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്. കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചിവഴിയാവും യാത്ര. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചിപാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരംകാണാന്‍കൂടി ലക്ഷ്യമിട്ടാണിത്. ബുധനാഴ്ചരാവിലെ എട്ടിന് കോയമ്പത്തൂരില്‍നിന്ന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും….

Read More

ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ക്ഷേത്രങ്ങളിൽ ദർശനത്തിനു വിപുലമായ ക്രമീകരണങ്ങൾ

ഐശ്വര്യ‌ത്തിന്റെ വിഷു ഇന്ന്. വിഷുക്കണി കണ്ടുണർന്നും വിഷുക്കൈനീട്ടം നൽകിയും നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുന്നു. കാർഷികസമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും കൺതുറക്കുന്ന പ്രതീക്ഷയുടെ ദിനമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യങ്ങളും വർഷം മുഴുവൻ നിലനിൽക്കുമെന്നാണു വിശ്വാസം. ക്ഷേത്രങ്ങളിൽ ദർശനത്തിനു വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണു വിഷുക്കണി. സമ്പൽ സമൃദ്ധമായ ഭാവി വർഷമാണു കണി കാണലിന്റെ സങ്കൽപം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്….

Read More

പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; രാഹുൽ ഗാന്ധി നാളെയെത്തും

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. രാത്രി എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ ഇറങ്ങുന്ന നരേന്ദ്ര മോദി ഹെലികോപ്ടർ മാർഗം കൊച്ചി നാവിക സേനാ  താവളത്തിലെത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങിയശേഷം തിങ്കളാഴ്ച രാവിലെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തേക്ക് പ്രചാരണത്തിനായി പോകും. ഇവിടുത്തെ റോഡ് ഷോയ്ക്കും പ്രസംഗത്തിനുശേഷം  ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലാണ് രണ്ടാമത്തെ പ്രചാരണ പരിപാടി.   നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോടനുബന്ധിച്ച് ഇന്നും നാളെയും (14.04.2024,15.04.204) എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 14 ന് രാത്രി 9…

Read More

നഴ്സിം​ഗ് ഓഫീസർ അനിതയുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

ഐസിയു പീഡന കേസിലെ അതിജീവിതയെ പിന്തുണച്ചതിന്‍റെ പേരിൽ സ്ഥലം മാറ്റപ്പെട്ട നഴ്സിം​ഗ് ഓഫീസർ പിബി അനിത ആരോഗ്യവകുപ്പിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഏപ്രിൽ ഒന്നിനകം കോഴിക്കോട്ടെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് അനിത കോടതിയെ സമീപിച്ചത്. മാർച്ച് ഒന്നിനായിരുന്നു ഇടുക്കിയിലേക്കുള്ള സ്ഥലം മാറ്റം റദ്ദാക്കി കോഴിക്കോട് തന്നെ നഴ്സിംഗ് ഓഫീസർ തസ്തികയിൽ അനിതയെ നിയമിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.  എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും ആറ് ദിവസം അനിതയ്ക്ക് നിയമനം നൽകിയില്ല. തുടർന്നാണ് അനിത കോടതിയലക്ഷ്യ…

Read More