
ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്തില്ലേ?; അറിയാം കിടിലൻ നേട്ടങ്ങൾ
ചെറുതും വലുതുമായ ഇടപാടുകൾക്ക് ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ഒന്നാണ് യുപിഐ പെയ്‌മെന്റുകൾ. ഇടപാടുകൾ വേഗത്തിലാക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. അടുത്തിടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യുപിഐ ക്യുആർ കോഡ് മുഖേന ഇടപാടുകൾ നടത്താൻ ആർബിഐ അനുമതി നൽകിയിരുന്നു. ഇതിനുപുറമേ, എൻപിസിഐയും കഴിഞ്ഞ വർഷം യുപിഐ പേയ്മെന്റുകൾക്കായി റൂപേ ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകളുമായി യുപിഐ ബന്ധിപ്പിച്ചതോടെ ഡിജിറ്റലായി പണമിടപാടുകൾ നടത്തുന്നത് വേഗത്തിലാക്കി. കൂടാതെ ഫ്‌ളെക്‌സിബിൾ ക്രെഡിറ്റ് ലൈനുമായി ബന്ധിപ്പിച്ചതോടെ തടസ്സമില്ലാത്ത…