
ഇന്റർനെറ്റിൽ തിരയാൻ പുതിയ വഴി; ഗൂഗിൾ ‘സർക്കിൾ ടു സെർച്ച്’ ഫീച്ചർ അവതരിപ്പിച്ചു
തെരച്ചിൽ എളുപ്പമാക്കുന്നതിന് ‘സെർക്കിൾ ടു സെർച്ച് ഫീച്ചർ’ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് സ്ക്രീനിൽ നമ്മൾ കാണുന്ന എന്തും സെർച്ച് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണിത്. ഒരു ആപ്പിൽ നിന്നും മറ്റൊരു ആപ്പിലേക്ക് പോകാതെ തന്നെ സ്ക്രീനിൽ കാണുന്ന വസ്തുവിൻമേൽ ഒന്ന് ടാപ്പ് ചെയ്തോ വൃത്തം വരച്ചോ ആ വസ്തുവിനെക്കുറിച്ച് സെർച്ച് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോണിൽ നമ്മൾ ഒരു ഉൽപ്പന്നം പരിചയപ്പെടുത്തുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷം…