
മോസില്ല ഫയർഫോക്‌സ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രം
മൊസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം. ഫയര്‍ഫോക്സ് വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ചില സുരക്ഷാ ഭീഷണികളുണ്ടെന്നും മൊസില്ലയുടെ ഉത്പന്നങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാമെന്നും കേന്ദ്ര ഏജന്‍സിയായ സേര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്കി. ഫയര്‍ഫോക്‌സില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്‌നങ്ങളിലൂടെ കമ്പ്യൂട്ടറില്‍ സജ്ജമാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതുവഴി പ്രധാനപ്പെട്ടതും രഹസ്യവുമായ വിവരങ്ങള്‍ ചോര്‍ത്താനും ഒരു ഹാക്കര്‍ക്ക് സാധിക്കും. വിവിധ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ലോഗിന്‍ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും വരെ ഇതിലൂടെ ചോര്‍ത്താം.ഫയര്‍ഫോക്സ് ഇഎസ്ആര്‍ 115.9ന് മുമ്പുള്ളവ, ഫയര്‍ഫോക്സ് ഐഒഎസ്…