ഗവൺമെന്‍റ് ഉദ്യോഗസ്ഥരുടെ വരുമാനം കർശനമായി നിരീക്ഷിക്കാൻ സൗദി

ഗ​വ​ൺ​മെ​ന്‍റ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​രു​മാ​നം ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ. അ​ഴി​മ​തി വി​രു​ദ്ധ അ​തോ​റി​റ്റി​ക്ക് കീ​ഴി​ലാ​കും നി​രീ​ക്ഷ​ണം ന​ട​ത്തു​ക. വ​ര​വി​ൽ ക​വി​ഞ്ഞ വ​രു​മാ​നം ക​ണ്ടെ​ത്തി​യാ​ലോ സം​ശ​യ​ക​ര​മാ​യ സ്ഥി​തി​യു​ണ്ടാ​യാ​ലോ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടാ​ൻ മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വി​റ​ക്കും. ഭ​ര​ണ​ത​ല​ത്തി​ലെ അ​ഴി​മ​തി ക​ർ​ശ​ന​മാ​യി നി​രീ​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​​ന്‍റെ ഭാ​ഗ​മാ​യി ഗ​വ​ൺ​മെ​ന്‍റ്​ ജീ​വ​ന​ക്കാ​രു​ടെ വ​രു​മാ​നം അ​ഴി​മ​തി വി​രു​ദ്ധ ക​മീ​ഷ​നാ​യ ‘ന​സ്ഹ’ നി​രീ​ക്ഷി​ക്കും. ജീ​വ​ന​ക്കാ​ര​​ന്‍റെ​യോ കു​ടും​ബ​ത്തി​​ന്‍റെ​യോ വ​രു​മാ​നം വ​ര​വി​ൽ ക​വി​ഞ്ഞ​താ​യാ​ൽ ഇ​ക്കാ​ര്യം ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റും. സം​ശ​യ​ക​ര​മാ​യ ഇ​ട​പാ​ടോ സാ​ഹ​ച​ര്യ​ങ്ങ​ളോ ക​ണ്ടെ​ത്തി​യാ​ൽ ജീ​വ​ന​ക്കാ​ര​നെ പി​രി​ച്ചു​വി​ടും. ഇ​തി​ന് രാ​ജ​ക​ൽ​പ​ന പു​റ​ത്തി​റ​ക്കും….

Read More