വീണക്കെതിരെ അതിവേഗം അന്വേഷണത്തിലേക്ക് കടക്കാൻ എസ്‌എഫ്‌ഐഒ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്ക് കമ്പനിയും സംസ്ഥാന വ്യവസായവികസന കോർപ്പറേഷനുകീഴിലെ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടിനെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. ഗുരുതര തട്ടിപ്പുകള്‍ കൈകാര്യംചെയ്യുന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷിക്കണമെന്നാണ് നിർദേശം. വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടിവിവാദം കത്തിപ്പുകയവേ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നതതലത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അഡീഷണല്‍ ഡയറക്ടർ പ്രസാദ് അഡെല്ലിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. കോർപ്പറേറ്റ്കാര്യമന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ഈ സംഘത്തില്‍ ഉള്‍പ്പെടും….

Read More