
പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം; നിര്‍മാതാവ് കോടതിയിലേക്ക്
ലിയോ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വൻ ഹൈപ്പാണ് വിജയ്‍യുടെ ലിയോയ്‍ക്കുള്ളത്. വിദേശത്തടക്കം നിരവധി ഫാൻസ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തമിഴ്‍നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. തമിഴ്‍നാട്ടിലും പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് എസ് എസ് ലളിത് കുമാര്‍ കോടതിയെ സമീപിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നാണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‍നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം….