
കണ്ണൂരില്‍ ബസിടിച്ച ഓട്ടോ കത്തി; 2 മരണം
കണ്ണൂരില്‍ ബസിടിച്ച ഓട്ടോ കത്തി 2 മരണം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരനുമാണ് വെന്തുമരിച്ചത്. കൂത്തുപറമ്പ് ആറാം മൈലിലാണ് ദാരുണമായ അപകടം നടന്നത്. പാനൂർ പാറാട് സ്വദേശി അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചതെന്ന് സംശയം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചതെന്ന് കരുതുന്നു. ഇന്നലെ രാത്രി ഒമ്പതോടെ തലശ്ശേരി കൂത്തുപറമ്പ് റോഡിൽ ആറാം മൈൽ ആണിക്കാംപൊയിൽ മൈതാനപ്പള്ളിക്ക് സമീപമാണ് അപകടം. തലശ്ശേരിയിൽ നിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വന്ന ബസാണ് ഓട്ടോറിക്ഷയിലിടിച്ചത്. ബസിടിച്ചശേഷം ഓട്ടോറിക്ഷ മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയില്‍നിന്ന് ഉടനെ തീ…