
3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്ര അനുമതി
കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ നടപടി. സംസ്ഥാനത്തിന് കൂടുതൽ പണം കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 3,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി നൽകിയിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂർ ആവശ്യപ്പെട്ടത്. എന്നാൽ, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്. കേരളത്തിന് ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു….