
ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു
ടെസ്ലയുടെ സ്ഥാപകൻ ഇലോൺ മസ്കിന്റെ ജീവിതം സിനിമയാകാൻ ഒരുങ്ങുന്നു. ബ്ലാക്ക് സ്വാൻ, ദി റെസ്ലർ, ദി വെയ്ല്, പെെ, മദർ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഡാരൻ ആരോനോഫ്സ്കിയാണ് ചിത്രം ഒരുക്കുന്നത്. ബ്ലാക്ക് സ്വാൻ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്കർ നോമിനേഷൻ നേടിയ ആളാണ് അമേരിക്കൻ സംവിധായകനായ ഡാരൻ. വാൾട്ടർ ഐസക്സണിന്റെ രചനയിൽ സെപ്റ്റംബറിൽ പുറത്തിറങ്ങിയ മസ്കിന്റെ ജീവചരിത്രമായ ‘ഇലോൺ മസ്ക്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഐസക്സണിന്റെ ‘സ്റ്റീവ് ജോബ്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി…