ഡ്രോണുകൾ പൊലീസിന് ശല്യമാകുന്നു; നേരിടാൻ പരുന്തുകളെ കളത്തിലിറക്കി തെലങ്കാന

വിഐപി സന്ദർശനത്തിനും വലിയ പരിപാടികൾക്കും ഇടയിൽ പൊലീസിന് വെല്ലുവിളിയാവുന്ന ഡ്രോണുകളെ നേരിടാൻ പരുന്തുകളുമായി തെലങ്കാന പൊലീസ്. പ്രത്യേക പരിശീലനം നേടിയ പരുന്തുകളെ ഉപയോഗിച്ചാണ് ഡ്രോണുകളെ വരുതിയിലാക്കുക. യൂറോപ്യൻ രാജ്യങ്ങളായ നെതർലാൻഡും ഫ്രാൻസിലും പിന്തുടുന്ന രീതിയാണ് തെലങ്കാന പൊലീസ് പരീക്ഷിക്കുന്നത്. മൂന്ന് വർഷത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് തെലങ്കാന പൊലീസിന്റെ ഈ പരുന്തുകൾ കളത്തിലിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് മൊയിൻബാദിൽ വച്ച് പരുന്തുകളെ ഉപയോഗിച്ചുള്ള ഈ ഡ്രോൺ നേരിടലിന്റെ ട്രയൽ നടന്നത്. ഡിജിപി രവി ഗുപ്ത മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ,…

Read More

പൗരത്വ നിയമ ഭേദഗതി; ഓൺലൈന്‍ പോർട്ടൽ വഴി അപേഷിക്കാം

പൗരത്വ നിയമ ഭേദഗതി നിയമം അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കാനുള്ള പോർട്ടൽ സജ്ജമായി.  indiancitizenshiponline.nic.in വെബ്സൈറ്റിലാണ്  പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. അപേക്ഷകർ പോർട്ടലിലൂടെ നൽകിയ അപേക്ഷയുടെ പകർപ്പ് ജില്ലാ കളക്ടർക്കോ, കോൺസുലർ ജനറലിനോ നൽകണം. പൗരത്വം നൽകുന്നതിന് അധികാരമുള്ള ജില്ലാ തല സമിതികളിൽ സംസ്ഥാന സർക്കാരുകൾക്ക് കാര്യമായ പങ്കാളിത്തമില്ല.  പൗരത്വത്തിനായി  അപേഷിക്കേണ്ടതെങ്ങനെ? കൂടുതല്‍ അറിയാം പൗരത്വ നിയമഭേദ​ഗതി വിജഞാപനം ഇറക്കിയപ്പോൾ തന്നെ ഓൺലൈനിലൂടെ മാത്രമേ അപേക്ഷകൾ സ്വീകരിക്കൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. indiancitizenshiponline.nic.in എന്ന…

Read More

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി വന്‍ പരാജയം: സ്റ്റാലിന്‍

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ പരാജയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍. പത്തുവര്‍ഷം മുമ്പ് മോദി നല്‍കിയ വാഗ്ദാനം ഇതുവരെയും പാലിച്ചില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ആശയം ജനങ്ങളിലെത്തിക്കാന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ക്ക് സാധിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സഖ്യത്തിന്റെ നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിസികെ,…

Read More