‘പൂരം കലക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ കസേരയിൽ ഇരുത്തി’; അന്വേഷണ റിപ്പോർട്ട് വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് ടിഎൻ പ്രതാപൻ

തൃശൂർ പൂരം കലക്കിയതിന്റെ അന്വേഷണ റിപ്പോർട്ട് അഞ്ചു മാസം വൈകിച്ചതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ടി.എൻ പ്രതാപൻ. പൂരം കലക്കാൻ കച്ചകെട്ടി ഇറങ്ങിയവരെ കസേരയിൽ ഇരുത്തിയിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രാമസേതു പാലമാണ് എഡിജിപി. കള്ളന്റെ കയ്യിൽ തന്നെ താക്കോൽ കൊടുത്തതിന് തുല്യമാണ് എഡിജിപി അജിത് കുമാറിനെ പൂരം കലക്കൽ സംഭവം അന്വേഷിപ്പിച്ചതെന്നും പ്രതാപൻ കുറ്റപ്പെടുത്തി. കള്ളന്റെ കൈയിലെ താക്കോലിൽ തൃശ്ശൂരുകാർക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു. പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വേണം….

Read More

പാർട്ടിയെ മോശപ്പെടുത്താൽ പാർട്ടി ശത്രുക്കളുടെ ഏജന്റുമാരായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്തും: ടി.എന്‍ പ്രതാപന്‍

സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്സികൂട്ടീവിൽ കെ. മുരളീധരനെതിരെ രൂക്ഷവിമർശനം നടന്നുവെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന്  കെപിസിസി വർക്കിങ് പ്രസിഡണ്ട്  ടിഎന്‍പ്രതാപന്‍ പറഞ്ഞു. ക്യാമ്പ് എക്സിക്കൂട്ടീവിൻ്റെ ഒരു ചർച്ചയിലും കെ. മുരളീധരനെതിരെ ഒരു പ്രധിനിധികളും വിമർശനം നടത്തിയിട്ടില്ല. ക്യാമ്പ് പ്രധിനിധികൾ അല്ലാത്ത പാർട്ടി ശത്രുക്കൾ മനപൂർവ്വം മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരൻ കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവാണ്. അദ്ദേഹത്തിൻ്റെ നേതൃത്വം…

Read More

ടി എൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിച്ച് ഹൈക്കമാൻഡ്

ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റായ നിയമിച്ചു. പ്രതാപന്‍റെ നിയമനത്തിന് എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിയമനം സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എംപിയും ടി സിദ്ദിഖ് എംഎല്‍എയും. പിന്നാലെയാണ് മൂന്നാമത്തെ വര്‍ക്കിങ് പ്രസി‍ഡന്‍റായി പ്രതാപനെ നിയമിച്ചത്. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. സിറ്റിങ് എംപിമാരിൽ സീറ്റില്ലാത്ത ഏക…

Read More

‘ഭാരത് അരിയുടെ പേരിൽ ജനങ്ങളെ കബളിപ്പിക്കരുത്, റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്ന അരി’; പ്രതാപൻ

റേഷൻ കടകളിലൂടെ സംസ്ഥാനത്ത് വിതരണം ചെയ്തിരുന്ന അരി ഭാരത് അരി എന്ന പേരിൽ കേന്ദ്ര ഗവൺമെന്റ് വിതരണം ചെയ്ത് ജനത്തെ പറ്റിക്കരുതെന്ന് ടി.എൻ.പ്രതാപൻ എംപി. ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റ് അടിയന്തിരമായി ഇടപെടണം. ബന്ധപ്പെട്ട മന്ത്രി പരാതി പറഞ്ഞ് നിൽക്കാതെ പരിഹാരത്തിനുള്ള നടപടി സ്വീകരിക്കണമെന്നും പ്രതാപൻ പറഞ്ഞു.  ’10 രൂപ 90 പൈസക്കാണ് റേഷൻ കടകളിൽ അരി നൽകിയിരുന്നത്. ഈ അരിയാണ് കിലോയ്ക്ക് 29 രൂപ നിരക്കിൽ കേന്ദ്ര സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്നത്.’ മോദി നൽകുന്ന അരി…

Read More

തൃശൂർ സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്തിച്ചാലും നേരിടാൻ തയ്യാർ ; വെല്ലുവിളിച്ച് ടി എൻ പ്രതാപൻ എം.പി

പ്രധാനമന്ത്രിയെ തൃശൂരിൽ മത്സരിക്കാൻ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ എം പി. നരേന്ദ്ര മോദി തൃശൂരിൽ മത്സരിച്ചാൽ നേരിടാൻ തയാറെന്നായിരുന്നു വെല്ലുവിളി. തൃശൂരിൽ നരേന്ദ്രമോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹം. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണ് മത്സരം. സുരേഷ് ഗോപി എത്ര കിരീടം സമർപ്പിച്ചാലും മണിപ്പൂർ പരാമർശത്തിന് പകരമാവില്ലെന്നും ടി എൻ പ്രതാപൻ പറഞ്ഞു. മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പരിഹാരമായാണ് സ്വർണ കിരീടം സമർപ്പിച്ചതെന്നാണ് വിമർശനം. പാപക്കറ കഴുകിക്കളയാൻ സ്വർണക്കിരീടം കൊണ്ടാവില്ല. തൃശൂരിൽ ബി ജെ പി ചെലവഴിക്കാൻ പോവുന്നത്…

Read More

‘പ്രഖ്യാപനം വരാതെ ചുവരെഴുതരുത്’ ; തൃശൂർ വെങ്കിടങ്ങിലെ ചുവരെഴുത്തിലെ പേര് മായ്പ്പിച്ച് ടി എൻ പ്രതാപൻ എം.പി

തൃശൂർ വെങ്കിടങ്ങിൽ ടിഎൻ പ്രതാപൻ എം.പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവർത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം നിലപാടെടുത്തു. എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയെന്നും പ്രതാപൻ അറിയിച്ചു. തൃശ്ശൂർ വെങ്കിടങ്ങിലാണ് പ്രവർത്തകർ പ്രതാപനെ വിജയിപ്പിക്കാൻ ചുവരെഴുത്ത് നടത്തിയത്. വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് പേര് മായ്‌ച്ചുകളഞ്ഞത്.

Read More

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; അടിയന്തര പ്രമേയ നോട്ടീസ് നൽകി തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി; സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്

കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്റിൽ ടിഎൻ പ്രതാപൻ എംപിയുടെ അടിയന്തിര പ്രമേയ നോട്ടീസ്. കേന്ദ്ര സർക്കാർ അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണെന്നും പ്രതാപൻ എംപി കുറ്റപ്പെടുത്തി. പ്രളയ കാലത്ത് മതിയായ ഫണ്ട് നൽകാതിരുന്ന കേന്ദ്രം വിദേശ ധനസഹായങ്ങൾ മുടക്കി. ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണെന്നും ടി.എൻ പ്രതാപൻ പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ അവഗണനയെന്ന് സിപിഐഎം പ്രചാരണം നടത്തുമ്പോഴാണ് ടി.എൻ പ്രതാപന്‍റെ പിന്തുണ. അതേസമയം, ടിഎൻ പ്രതാപന്റെ നീക്കത്തെ പ്രശംസിച്ച്…

Read More

പ്രധാനമന്ത്രിക്ക് പ്രതാപന്റെ പുസ്തകസമ്മാനം: നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’

കേരളത്തിൽ വായനദിനമായ ഇന്ന്, പ്രധാനമന്ത്രിക്കു സമ്മാനമായി ടി.എൻ.പ്രതാപൻ എംപി നെഹ്റുവിന്റെ ‘ദ് ഡിസ്കവറി ഓഫ് ഇന്ത്യ’ (ഇന്ത്യയെ കണ്ടെത്തൽ) എന്ന പുസ്തകം അയച്ചുകൊടുക്കും. പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ പൂക്കൾക്കും മാലയ്ക്കും പകരം പുസ്തകം തന്നാൽ മതിയെന്ന ആഹ്വാന പ്രകാരം തനിക്കു കിട്ടിയ പുസ്തകമാണ് അയച്ചു കൊടുക്കുന്നതെന്ന് പ്രതാപൻ പറഞ്ഞു.  തീൻമൂർത്തി ഭവനിലെ നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പേരിൽനിന്ന് നെഹ്റു എന്ന പേരു എടുത്തുമാറ്റുന്നത് അടക്കമുള്ള തമസ്കരണങ്ങൾക്കിടെയാണ്, നെഹ്റുവിനെക്കുറിച്ചു മനസ്സിലാക്കാൻ ഈ വായന സഹായിക്കട്ടെ എന്ന കുറിപ്പോടെ…

Read More

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് കെ സുധാകരൻ

പുനഃസംഘടന പൂർത്തിയാക്കാനായില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിൽക്കില്ലെന്ന് തുറന്നടിച്ച് കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്‍റ് ആരാണെന്ന് ടി എൻ പ്രതാപനോട് കെ സുധാകരൻ ചോദിച്ചു.

Read More

രാഹുലിനെ അയോഗ്യനാക്കിയ വിജ്ഞാപനം സഭയിൽ കീറിയെറിഞ്ഞ് ഹൈബി, പ്രതാപൻ; നടപടി വരും

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബി ഈഡൻ, ടി.എൻ.പ്രതാപൻ എന്നിവർക്കെതിരെ നടപടി വരും. ഇരുവരും ലോക്സഭയിലാണ് രേഖകൾ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരെയും സ്പീക്കർ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് സൂചന.  ഒരു അംഗത്തെ സസ്പെൻഡ് ചെയ്യണമെങ്കിൽ പാർലമെന്ററികാര്യമന്ത്രിയോ സർക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം…

Read More