
ഇ.ഡി സമൻസിനെതിരെ അഭിഷേക് ബാനർജിയും ഭാര്യയും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി
ഇ.ഡി സമൻസ് ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയും ഭാര്യയും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പശ്ചിമ ബംഗാളിലെ സ്‌കൂളുകളിലെ നിയമന ക്രമക്കേടുകൾ സംബന്ധിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു സമൻസ്. ജസ്റ്റിസുമാരായ ബേല ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ന്യൂഡൽഹിയിൽ ഹാജരാകാൻ നിർദ്ദേശിച്ച ഇ.ഡി സമൻസിനെതിരെ, നടപടി ക്രമങ്ങളുടെ ലംഘനങ്ങൾ ഹർജിക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) സമൻസ് സംബന്ധിച്ച…