ദിലീപിന്‍റെ 150-ാം ചിത്രം; ടൈറ്റില്‍ പ്രഖ്യാപനം നാളെ

ദിലീപ് നായകനാവുന്ന 150-ാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ. ഫസ്റ്റ് ലുക്കിനൊപ്പം നാളെ രാവിലെ 10.10 നാണ് പേര് പ്രഖ്യാപിക്കുക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസിന്‍റെ 30-ാം നിര്‍മ്മാണ സംരംഭവുമാണ് ഇത്. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രത്തിന്‍റെ സംവിധാനം. ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്.ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്….

Read More