ഹൊറർ ത്രില്ലർ ‘തയ്യൽ മെഷീൻ’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ തയ്യൽ മെഷീൻ’. ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്. ബീബു സാർഗിയാണ് സഹനിർമ്മാതാവ്. രാകേഷ് കൃഷ്ണൻ ജി തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കും….

Read More

ശ്വേതാ മേനോൻ പ്രധാന കഥാപാത്രമാവുന്ന സസ്പെൻസ് ത്രില്ലർ ”നിയ്യതി CC1/2024 ”; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ശ്വേത മേനോനെ കേന്ദ്രകഥാപാത്രമാക്കി സോൾ മീഡിയ സിനിമാസിൻ്റെ ബാനറിൽ നവാഗതനായ അരുൺ ദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘നിയ്യതി CC1/2024’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ശ്വേത മേനോൻ ഒരു മനുഷ്യവകാശ പ്രവർത്തകയുടെ റോളിൽ ആണ് എത്തുന്നത്. പുതുമുഖങ്ങളായ ലാവണ്യ ചന്ദ്രൻ, പവിത്ര വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരാവുന്നത്. ഫെബ്രുവരി ആദ്യ വാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കുമളി, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളാണ്. സസ്പെൻസ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ…

Read More

മലയാളത്തിലെ ആദ്യ സ്ളാഷർ ത്രില്ലറുമായി ‘ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

നിരവധി പ്രേക്ഷക പ്രശംസ നേടിയ ‘ബന്നേർഘട്ട’ എന്ന സിനിമക്ക് ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘ഉയിർപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാള സിനിമയിൽ ഇതിനകം കാണാത്ത ‘സ്ളാഷർ ത്രില്ലർ’ എന്ന സ്വഭാവത്തിലുള്ള സിനിമയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവർത്തകരും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബന്നേർഘട്ടക്ക് ശേഷം തോട്ടിങ്ങൽ ഫിലിംസിൻ്റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി…

Read More

വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും; ‘VD13 / SVC54’ൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന്

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻ്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘VD13/SVC54’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന് പ്രഖ്യാപിക്കും. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്….

Read More