
പ്ലാസ്റ്റിക് ബാഗിൽ കണ്ടെത്തിയ പെയിന്റിംഗിന് ലേലത്തിൽ ലഭിച്ചത് 18 കോടി രൂപ
പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന വെനീഷ്യൻ മാസ്റ്റർ ടിഷ്യൻ വെസല്ലിയുടെ മോഷ്ടിക്കപ്പെട്ട പെയിന്റിംഗ്, ‘റെസ്റ്റ് ഓൺ ദി ഫ്ലൈറ്റ് ടു ഈജിപ്ത്’, ലണ്ടൻ ലേലത്തിൽ റെക്കോർഡ് തുകയ്ക്കു വിറ്റുപോയി. 1510ൽ ഇരുപതാം വയസിൽ ടിഷ്യൻ വരച്ച ഈ കലാസൃഷ്ടി 1995ൽ വിൽറ്റ്ഷെയറിലെ ലോംഗ്ലീറ്റ് ഹൗസിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണ്. നിരവധി അന്വേഷണം നടത്തിയിട്ടും അതു കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, അത്ഭുതകരമെന്നു പറയട്ടെ, ഏഴു വർഷത്തിന് ശേഷം അതൊരു പ്ലാസ്റ്റിക് ബാഗിൽ ഫ്രെയിമില്ലാതെ കണ്ടെത്തുകയായിരുന്നു. ടിഷ്യന്റെ പെയിന്റിംഗിനു ലഭിക്കുന്ന റെക്കോഡ് തുകയാണിത്….