ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: ശ്യാംലാൽ കസ്റ്റഡിയിൽ

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാൽ കസ്റ്റഡിയിൽ. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തിൽ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റർ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാൽ. ഇയാളെ  പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.  പ്രധാന ഇടനിലക്കാരി ദിവ്യ നായർ ഇടനിലക്കാരൻ അഭിലാഷ് എന്നിവരാണ് കേസിൽ നേരത്തെ പിടിയിലായ പ്രതികൾ. ഇവർ പിടിയിലായതോടെ മറ്റ്…

Read More

ടൈറ്റാനിയം ജോലി തട്ടിപ്പ്: കുടുക്കിയതെന്ന് ദിവ്യാ നായർ

തന്നെ ട്രാപ്പ് ചെയ്തതാണെന്ന് ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യ ഇടനിലക്കാരി ദിവ്യാ നായർ. ദിവ്യയുമായി വെഞ്ഞാറമൂട് പൊലീസ് പ്രധാന പ്രതികളായ ശശികുമാരൻ തമ്പിയുടെയും ശ്യാംലാലിൻറെയും വീട്ടിൽ തെളിവെടുപ്പ് നടത്തുന്നതിനിടയിലായിരുന്നു പ്രതികരണം. അതേ സമയം സമീപകാലത്ത് ടൈറ്റാനിയത്തിൽ നടന്ന മുഴുവൻ നിയമനങ്ങളെ കുറിച്ചുമുള്ള റിപ്പോർട്ട് നൽകാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടൈറ്റാനിയം എംഡിക്ക് നിർദേശം നൽകി. തെളിവെടുപ്പിനിടെയായിരുന്നു ദിവ്യാനായരുടെ പ്രതികരണം. എന്നാൽ ആരാണ് കുടുക്കിയതെന്ന് ദിവ്യ പറയുന്നില്ല. കേസിലെ മറ്റൊരു പ്രതിയായ ശ്യാംലാലിൻറെ പേരൂർക്കടയിലെ വീട്ടിലെത്തിയ…

Read More