
മമ്മൂക്ക പറഞ്ഞു, എന്തിനും കൂടെയുണ്ടാകുമെന്ന്, അതു മതി എനിക്ക്; ടിനി ടോം
നടൻ, മിമിക്രി ആർട്ടിസ്റ്റ്, ചാനൽ അവതാരകൻ എന്നീ നിലകളിൽ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ടിനി ടോം. മിമിക്ര ആർട്ടിസ്റ്റായി തുടങ്ങി താരമായി വളർന്ന ചരിത്രമാണു ടിനിയുടേത്. തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് ടിനി ശക്തമായ രീതിയിൽ പ്രതികരിച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ- എനിക്കെതിരായ ഇത്തരം സൈബർ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞാനിപ്പോൾ അതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല. ഒരു കണക്കിന് ഇത്തരം ചർച്ചകളും കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നത് എനിക്ക് നല്ലതാണ്. എപ്പോഴും നിറഞ്ഞ് നിൽക്കുമല്ലോ. വേദിയിൽ അവതരിപ്പിച്ച സ്‌കിറ്റിന്…