ക്രീസിലെത്തും മുൻപ് ഔട്ട്! ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യം; ‘ടൈംഡ് ഔട്ടാ’യി ആഞ്ചലോ മാത്യൂസ്

ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ടൈംഡ് ഔട്ടായി താരം. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെയാണ് അപൂർവ രംഗങ്ങൾ അരങ്ങേറിയത്. ആഞ്ചലോ മാത്യൂസാണ് ഹതഭാഗ്യനായ ആ താരം. മത്സരത്തിൽ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 25ാം ഓവറിലെ രണ്ടാം പന്തിൽ സദീര സമരവിക്രമ പുറത്തായതിനു പിന്നാലെ ക്രീസിലെത്തേണ്ട താരം ആഞ്ചലോ മാത്യൂസായിരുന്നു. എന്നാൽ ഹെൽമറ്റിലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനിടെ താരം ക്രീസിലെത്താൻ വൈകി. പിന്നാലെ ബംഗ്ലാദേശ് ടീം ടൈംഡ് ഒട്ടിനു അപ്പീൽ നൽകി. അമ്പയർ അനുവദിക്കുകയും ചെയ്തു. പിന്നീട്…

Read More